ഒമാൻ തീരത്തെ എ​ണ്ണക്ക​പ്പ​ൽ അപകടം: രക്ഷാദൗത്യത്തിന് ഇന്ത്യൻ നാവികസേനയും

ന്യൂഡൽഹി: ഒമാൻ അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ദു​കം തീ​ര​ത്തെ എ​ണ്ണക്ക​പ്പ​ൽ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയും. നാവികസേനയുടെ ഐ.എൻ.എസ് തേജും വ്യോമനിരീക്ഷണത്തിന് പി-81 വിമാനവുമാണ് നിയോഗിച്ചിട്ടുള്ളത്.

ഒമാൻ ദു​കം വി​ലാ​യ​ത്തി​ലെ റാ​സ് മ​ദ്രാ​ക്ക​യി​ൽ ​നി​ന്ന് 25 നോ​ട്ടി​ക്ക​ൽ മൈ​ൽ (28.7 മൈൽ) തെ​ക്കു​കി​ഴ​ക്കാ​യാ​ണ് എ​ണ്ണക്ക​പ്പ​ൽ മറിഞ്ഞതെന്ന് മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെൻറ​ർ നൽകുന്ന വിവരം. 13 ഇ​ന്ത്യ​ക്കാ​രും മൂ​ന്ന് ശ്രീ​ല​ങ്ക​ൻ പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടെ 16 പേ​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്.

ആ​ഫ്രി​ക്ക​ൻ ദ്വീ​പാ​യ കൊ​മോ​റോ​സിന്‍റെ പ​താ​ക​യാ​ണ്​ ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​പ്പ​ൽ ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പാ​രി​സ്ഥി​തി​ക ആ​ഘാ​തം ല​ഘൂ​ക​രി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Indian Navy Deploys INS Teg and P-81 aircraft To Search 13 Missing Indians After Oil Tanker Sinks in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.