മസ്കത്ത്: മലപ്പുറം കൊണ്ടോട്ടി പറമ്പിൽ പീടിക സ്വദേശി ഹംസ (70) നിര്യാതനായി. ഉറക്കത്തിനിടയിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. അൽ ഖുവൈറിലെ താമസസ്ഥലത്ത് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 35 വർഷത്തോളമായി ഫിലിപ്പീൻസ് എംബസിയിലാണ് ഇദ്ദേഹം ജോലി ചെയ്തുവരുന്നത്.
ഭാര്യയും മൂന്നു മക്കളുമുണ്ട്. ഒരു മകൾ റുക്സാനയും മരുമകൻ റിയാസും (െഎ.എസ്.എം അധ്യാപകൻ) ഒമാനിലുണ്ട്. മസ്കത്ത് കെ.എം.സി.സിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറിയുമാണ്. ഹംസ പറമ്പിൽ പീടികയുടെ നിര്യാണത്തിൽ മസ്കത്ത് കെ.എം.സി.സി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. ദീർഘകാലം നേതൃനിരയിൽ പ്രവർത്തിച്ച അദ്ദേഹം സംഘടനയെ മസ്കത്തിൽ കെട്ടിപ്പടുക്കുന്നതിലും ജനകീയമാക്കുന്നതിലും മുഖ്യപങ്കുവഹിച്ച വ്യക്തിത്വമായിരുന്നെന്ന് പ്രസിഡൻറ് റയീസ് അഹ്മദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.