മസ്കത്ത്: മസ്കത്തിലെ നൃത്ത വിദ്യാലയങ്ങളിലൊന്നായ ഡി.ഡി.എയുടെ മെഗാ ഇവന്റ് ‘ഡി.ഡി.എ ലാ ഫെസ്റ്റ്’ ഏപ്രിൽ 26ന് ഖുറം സിറ്റി ആംഫി തിയേറ്ററിൽ നടക്കും. നൃത്തത്തിന്റെയും സർഗാത്മകതയുടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമായിരിക്കും നടക്കുകയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രക്ഷിതാക്കളുടെ പ്രകടനമാണ് ഈ വർഷത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. നൃത്ത ലോകത്തെ പ്രശസ്തരായ തുഷാർ ഷെട്ടി, രോഹൻ റൊക്കഡെ എന്നിവർ മുഖ്യാതിഥികളാകും. പ്രശസ്തരായ കൊറിയോഗ്രാഫർമാരുടെ മാർഗനിർദേശത്തിന് കീഴിൽ പരിശീലനം നേടിയ 200ലധികം വിദ്യാർഥികൾ തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കും. നാല് മുതൽ 73 വയസ്സുവരെയുള്ളവരുടെ പരിപാടികൾക്കാണ് ഖുറം ആംഫി തിയേറ്റർ സാക്ഷ്യംവഹിക്കുകയെന്ന് ടീം ഡി.ഡി.എ വക്താവ് പറഞ്ഞു.
പരിപാടിയിലേക്ക് പ്രവേശനം പാസ് പ്രകാരം നിയന്ത്രിക്കും. സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറി പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ എൻ.എച്ച്.പി ഇവൻറുമായി സഹകരിച്ചാണ് ‘ഡി.ഡി.എ ലാ ഫെസ്റ്റ്’ നടത്തുന്നതെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.