മസ്കത്ത്: ഉത്തരേന്ത്യയിലെ പ്രധാന ഉത്സവമായ ദീപാവലി ഒമാനിലും ബുധനാഴ്ച ആഘാഷിക്കും. ഇതിെൻറ ഭാഗമായി വീടുകളിലും ആരാധനാലയങ്ങളിലും ദീപങ്ങൾ തെളിഞ്ഞു. ഇന്ന് േഛാട്ടാ ദീപാവലിയാണ്. കേരളീയർ ചൊവ്വാഴ്ചയാണ് ദീപാവലി ആഘോഷിക്കുന്നത്. തിങ്കളാഴ്ച മുതൽ തന്നെ വീടുകളിൽ ചിരാതുകൾ തെളിയിക്കാൻ തുടങ്ങിയിരുന്നു. കുട്ടികളാണ് ഇൗ ആഘോഷങ്ങളിൽ ഏറെ ആഹ്ലാദം പങ്കുവെക്കുന്നത്. ആഘോഷം ഒരാഴ്ച നീണ്ടു നിൽക്കും. മധുരവിതരണവും വീട് അലങ്കരിക്കലും ഉത്സവത്തിെൻറ പ്രധാന ഭാഗമാണ്. വീടുകളിൽ പ്രത്യേക മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നതും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിതരണം ചെയ്യുന്നതും സാധാരണമാണ്.
ദീപാവലിയുടെ ഭാഗമായി വീടുകളും താമസയിടങ്ങളും വൃത്തിയാക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാറുണ്ട്. ഉത്തരേന്ത്യൻ ഉടമസ്ഥതയിലുള്ള കമ്പനികളിലും ദീപാലങ്കാരം നടത്തുന്നുണ്ട്. മധുരവിതരണം ദീപാലങ്കാരം പോലെ ഏറെ പ്രധാനമാണ്. ഒമാനിലെ പ്രധാന കമ്പനികളും ബേക്കറികളും ദീപാവലി ദിനത്തിൽ മധുരപലഹാരങ്ങൾ വിതരണം നടത്താറുണ്ട്. സ്ഥാപനത്തിലെ ഉപഭോക്താക്കൾക്കും ജീവനക്കാർക്കുമാണ് മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നത്. പരസ്പര ബന്ധം ഉൗട്ടിയുറപ്പിക്കാനും ദീപാവലി ആഘോഷം ഉപയോഗപ്പെടുത്താറുണ്ട്. ഇതിെൻറ ഭാഗമായി സമ്മാനങ്ങളും ആശംസകളും കൈമാറാറുണ്ട്. കുട്ടികളും മുതിർന്നവരുമെല്ലാം പുതുവസ്ത്രങ്ങളണിഞ്ഞാണ് ദീപാവലിയെ വരവേൽക്കുന്നത്.
ദീപാവലിയുടെ ഭാഗമായി ക്ഷേത്രങ്ങളിലും മറ്റും പ്രത്യേക പൂജകളും ആരാധനകളും നടക്കാറുണ്ട്. അതിനാൽ, ക്ഷേത്രങ്ങളിൽ വൻ തിരക്കാണ് ഇന്നും നാളെയും അനുഭവപ്പെടുക. രാത്രിയാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ആഘോഷത്തിെൻറ ഭാഗമായി ദിവസങ്ങൾക്കുമുമ്പ് തന്നെ പ്രത്യേക വ്രതവും എടുക്കാറുണ്ട്. സസ്യഭക്ഷണങ്ങൾ മാത്രം കഴിക്കുകയും വിവിധ ഇനത്തിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കിയുമാണ് വ്രതം എടുക്കുന്നത്. ദീപാവലി ആഘോഷത്തിെൻറ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളും ഇത്തരം പരിപാടികളിൽ സംഘടിപ്പിക്കുന്നുണ്ട്. ശ്രീരാമെൻറ വനവാസവുമായി ബന്ധപ്പെട്ടാണ് ദീപാവലി ആഘോഷം. 14 വർഷത്തെ വനവാസം കഴിഞ്ഞ് തിരിച്ചുവരുന്ന ശ്രീരാമനെ പ്രജകൾ ദീപങ്ങൾ തെളിയിച്ച് സ്വീകരിക്കുന്നതിെൻറ ഒാർമക്കായാണ് ദീപാവലി ആഘോഷിക്കുന്നത്. ഇതിെൻറ ഭാഗമായാണ് മധുര പലഹാര വിതരണവും നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.