മസ്കത്ത്: ഗവർണറേറ്റിലെ സീബ്, ബൗഷർ വിലായത്തുകളിൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകുകൾക്കെതിരെയുള്ള ബോധവത്കരണ കാമ്പയിന് തുടക്കമായി.
മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെയും ബന്ധപ്പെട്ട അധികാരികളുടെയും സഹകരണത്തോടെ മസ്‌കത്ത് ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസാണ് നടത്തുന്നത്.
കൊതുകിനെയും അതിന്റെ പ്രജനന കേന്ദ്രങ്ങളെയും നിയന്ത്രിക്കാനും ഇവ പരത്തുന്ന രോഗങ്ങൾ തടയാനുമാണ് ലക്ഷ്യം. ജനങ്ങളെ നേരിട്ട് കണ്ടാണ് ബോധവത്കരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.