അനധികൃത തൊഴിലാളികളെ കണ്ടെത്തൽ; പരിശോധന നടത്തുക തൊഴിൽ മന്ത്രാലയ ഉദ്യോഗസ്​ഥർ മാത്രം

മസ്കത്ത്​: മ​സ്ക​ത്ത്​: അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മാ​യി​രി​ക്കും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യെ​ന്ന്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ലേ​ബ​ർ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ നാ​സ​ർ ബി​ൻ സ​ലേം അ​ൽ ഹ​ദ്ര​മി അ​റി​യി​ച്ചു. സേ​ഫ്റ്റി ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്റ് (എ​സ്.​എ​സ്.​ഇ) പ​രി​ശോ​ധ​നാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ക. മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ര​ല്ലാ​തെ മ​റ്റാ​ർ​ക്കും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യി​ല്ല.

നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ വി​പ​ണി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നും തൊ​ഴി​ൽ വി​പ​ണി​യെ നി​യ​ന്ത്രി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​തു ജീ​വ​ന​ക്കാ​രു​ടെ നി​ർ​വ​ച​ന​ത്തി​ൽ സേ​ഫ്റ്റി ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്റ് വ​രാ​ത്ത​തി​നാ​ൽ തൊ​ഴി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ കോ​ട​തി​യി​ൽ കൊ​ണ്ടു​വ​രാ​നും എ​സ്.​എ​സ്.​ഇ.​യെ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള മു​ൻ തീ​രു​മാ​നം അ​സാ​ധു​വാ​കു​ക​യും ചെ​യ്യും. തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ജോ​ലി​സ്ഥ​ല​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​ന ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ തു​ട​രു​മെ​ന്നും നാ​സ​ർ ബി​ൻ സ​ലേം അ​ൽ ഹ​ദ്ര​മി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു.

തൊ​ഴി​ൽ നി​യ​മ ലം​ഘ​ക​രെ​യും നി​യ​മ​വി​ധേ​യ​മ​ല്ലാ​ത്ത വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​ സേ​ഫ്റ്റി കോ​ർ​പ​റേ​ഷ​നു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. ഇ​തി​നാ​യി തൊ​ഴി​ൽ മ​ന്ത്രി മ​ഹ​ദ് ബി​ൻ സ​ഈ​ദ് ബ​വോ​യ്​​നും സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​ സേ​ഫ്റ്റി കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല ബി​ൻ അ​ലി അ​ൽ ഹാ​ർ​ത്തി​യു​മാ​യി​രു​ന്നു ക​രാ​ർ ഒ​പ്പു വെ​ച്ചി​രു​ന്ന​ത്. ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സേ​ഫ്റ്റി ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്റ് ജീ​വ​ന​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും ക​യ​റി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന്​ പ്ര​ചാ​ര​ണം ന​ട​ന്നി​രു​

ന്നു. ഇ​ക്കാ​ര്യ​ത്തി​ലാ​ണ്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ലേ​ബ​ർ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ നാ​സ​ർ ബി​ൻ സ​ലേം അ​ൽ ഹ​ദ്ര​മി വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ജ​നു​വ​രി ഒ​ന്നു​ മു​ത​ൽ ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രി​ക്കും മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക. താ​മ​സ രേ​ഖ​ക​ൾ ശ​രി​യ​ല്ലാ​ത്ത​വ​ർ ഉ​ട​ൻ ശ​രി​പ്പെ​ടു​ത്തു​ന്ന​താ​വും ഉ​ചി​തം. അ​തോ​ടൊ​പ്പം വി​സ, ലേ​ബ​ർ കാ​ർ​ഡ് എ​ന്നി​വ കാ​ല​ാവ​ധി ക​ഴി​ഞ്ഞ​വ​രും ഉ​ട​നെ ശ​രി​യാ​ക്കു​ന്ന​തും ന​ല്ല​താ​വും. സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ ലേ​ബ​ർ കാ​ർ​ഡി​ൽ പ​റ​ഞ്ഞ ജോ​ലി ത​ന്നെ​യാ​ണോ ചെ​യ്യു​ന്ന​തെ​ന്നും ഉ​റ​പ്പാ​ക്ക​ണം. റോ​ഡി​ൽ യാ​തൊ​രു രേ​ഖ​യു​മി​ല്ലാ​തെ ഹോം ​ഡെ​ലി​വ​റി​യും മ​റ്റും ന​ട​ത്തു​ന്ന​വ​രും കു​ടു​ങ്ങും. ഈ ​വ​ർ​ഷം ജൂ​ൺ​വ​രെ മ​സ്ക​ത്തി​ൽ നി​ന്ന് മാ​ത്രം 5724 തൊ​ഴി​ൽ നി​യ​മ ലം​ഘ​ക​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തി​ൽ 3887 പേ​രെ നാ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു.

Tags:    
News Summary - detection of illegal workers; Inspection will be done by Labor Ministry officials only

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.