അനധികൃത തൊഴിലാളികളെ കണ്ടെത്തൽ; പരിശോധന നടത്തുക തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ മാത്രം
text_fieldsമസ്കത്ത്: മസ്കത്ത്: അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ മാത്രമായിരിക്കും പരിശോധന നടത്തുകയെന്ന് ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ ഡയറക്ടർ ജനറൽ നാസർ ബിൻ സലേം അൽ ഹദ്രമി അറിയിച്ചു. സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് (എസ്.എസ്.ഇ) പരിശോധനാ നടപടിക്രമങ്ങളെ സഹായിക്കുക മാത്രമാണ് ചെയ്യുക. മന്ത്രാലയ ഉദ്യോഗസ്ഥരല്ലാതെ മറ്റാർക്കും പരിശോധന നടത്താൻ കഴിയില്ല.
നിയമവിരുദ്ധ തൊഴിലാളികളുടെ തൊഴിൽ വിപണിയിൽനിന്ന് ഒഴിവാക്കാനും തൊഴിൽ വിപണിയെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണിതെന്നും അദ്ദേഹം പറഞ്ഞു. പൊതു ജീവനക്കാരുടെ നിർവചനത്തിൽ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് വരാത്തതിനാൽ തൊഴിൽ പരിശോധന നടത്താനും നിയമവിരുദ്ധ തൊഴിലാളികളെ കോടതിയിൽ കൊണ്ടുവരാനും എസ്.എസ്.ഇ.യെ അനുവദിക്കുന്നതിനുള്ള മുൻ തീരുമാനം അസാധുവാകുകയും ചെയ്യും. തൊഴിലാളികളുടെയും ജോലിസ്ഥലങ്ങളുടെയും പരിശോധന ജനുവരി ഒന്ന് മുതൽ തൊഴിൽ മന്ത്രാലയ ജീവനക്കാരുടെ ഉത്തരവാദിത്തത്തിൽ തുടരുമെന്നും നാസർ ബിൻ സലേം അൽ ഹദ്രമി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
തൊഴിൽ നിയമ ലംഘകരെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താൻ തൊഴിൽ മന്ത്രാലയം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി ധാരണയിലെത്തിയിരുന്നു. ഇതിനായി തൊഴിൽ മന്ത്രി മഹദ് ബിൻ സഈദ് ബവോയ്നും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷൻ ചെയർമാൻ അബ്ദുല്ല ബിൻ അലി അൽ ഹാർത്തിയുമായിരുന്നു കരാർ ഒപ്പു വെച്ചിരുന്നത്. ഈ സംവിധാനം ഉപയോഗപ്പെടുത്തി സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് ജീവനക്കാർ സ്ഥാപനങ്ങളിലും മറ്റും കയറി പരിശോധനകൾ നടത്തുമെന്ന് പ്രചാരണം നടന്നിരു
ന്നു. ഇക്കാര്യത്തിലാണ് ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ ഡയറക്ടർ ജനറൽ നാസർ ബിൻ സലേം അൽ ഹദ്രമി വിശദീകരണവുമായി എത്തിയിരിക്കുന്നത്. അതേസമയം, ജനുവരി ഒന്നു മുതൽ ഇവരുടെ സഹായത്തോടെയായിരിക്കും മന്ത്രാലയം പരിശോധനകൾ നടത്തുക. താമസ രേഖകൾ ശരിയല്ലാത്തവർ ഉടൻ ശരിപ്പെടുത്തുന്നതാവും ഉചിതം. അതോടൊപ്പം വിസ, ലേബർ കാർഡ് എന്നിവ കാലാവധി കഴിഞ്ഞവരും ഉടനെ ശരിയാക്കുന്നതും നല്ലതാവും. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ലേബർ കാർഡിൽ പറഞ്ഞ ജോലി തന്നെയാണോ ചെയ്യുന്നതെന്നും ഉറപ്പാക്കണം. റോഡിൽ യാതൊരു രേഖയുമില്ലാതെ ഹോം ഡെലിവറിയും മറ്റും നടത്തുന്നവരും കുടുങ്ങും. ഈ വർഷം ജൂൺവരെ മസ്കത്തിൽ നിന്ന് മാത്രം 5724 തൊഴിൽ നിയമ ലംഘകരാണ് പിടിയിലായത്. ഇതിൽ 3887 പേരെ നാടുകളിലേക്ക് തിരിച്ചയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.