സൂർ: സൂർ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. സമൂഹ നോമ്പ് തുറ ഇല്ലാത്തതിനാൽ നിരവധി പേർക്കാണ് ഇത്തരം കിറ്റുകൾ ആശ്വാസമാകുന്നത്. നോമ്പ് ഒന്ന് മുതൽ എല്ലാ ദിവസവവും ഇരുനൂറിലേറെ പേരുടെ വീടുകളിലാണ് കെ.എം.സി.സി പ്രവർത്തകർ നോമ്പ് തുറ വിഭവങ്ങൾ കൃത്യമായി എത്തിക്കുന്നത്. സൂറിലും പരിസരത്തുമുള്ള ഉദാരമതികളായ സ്വദേശികളും വിദേശികളുമായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് നോമ്പ് തുറക്കിറ്റ് വിതരണം നടത്തുന്നത്. കഴിഞ്ഞ ദിവസം 350ഓളം പേരുടെ വീടുകളിൽ പ്രത്യേകമായി ഇഫ്താർ കിറ്റുകൾ എത്തിച്ച് ഓൺലൈൻ സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു. കിറ്റ് വിതരണങ്ങൾക്ക് ചെയർമാൻ റസാക്ക് പേരാമ്പ്ര , സൈനുദ്ദീൻ കൊടുവള്ളി എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.