മസ്കത്ത്: രാജ്യത്ത് വിവാഹ മോചനനിരക്ക് കുറഞ്ഞതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ റിപ്പോര്‍ട്ട്. 2019മായി താരതമ്യം ചെയ്യുമ്പോൾ 8.1 ശതമാനം കുറവാണ് വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 3,426 വിവാഹ മോചന സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചു. 2020ല്‍ ഒരു ദിവസം ശരാശരി 10 വിവാഹ മോചന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ 796 വിവാഹമോചനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മസ്കത്ത് ഗവര്‍ണറേറ്റിലാണ്. വടക്കന്‍ ബാത്തിനയില്‍ 672 കേസുകള്‍. ഏറ്റവും കുറവ് വിവാഹ മോചനങ്ങള്‍ മുസന്ദം ഗവര്‍ണറേറ്റിലാണ്- 18 കേസുകള്‍. അതേസമയം, 18,621 വിവാഹങ്ങളാണ് 2020ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. 2019നെ അപേക്ഷിച്ച് 2.1 ശതമാനം കുറവാണിതെന്നും ദേശീയ സ്ഥിതി വിവര വിഭാഗം കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്ന ഗവർണറേറ്റുകളിൽ വടക്കൻ ബാത്തിനയാണ് മുന്നിൽ. 3,938 വിവാഹങ്ങളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തിരുന്നത്. 2011മായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനത്തിെൻറ വർധനവാണ് വന്നിട്ടുള്ളത്. 3,354 വിവാഹങ്ങൾ രജിസ്റ്റർ ചെയ്ത മസ്കത്താണ് രണ്ടാം സ്ഥാനത്ത്. 2019നെ അപേക്ഷിച്ച് 1.9 ശതമാനത്തിെൻറ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.