മസ്കത്ത്: സാമുഹിക മാധ്യമങ്ങളിൽ രക്തദാനം ആവശ്യപ്പെട്ട് പോസ്റ്റുകൾ ഇടരുതെന്ന് ബ്ലഡ് ബാങ്ക് സർവിസസ് ഡിപാർട്മെന്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. റേയൽ ആശുപത്രിയിൽ എ പോസറ്റീവ് രക്തം ആവശ്യപ്പെട്ട് പ്രചരിക്കുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ ഈ വിഷയത്തിൽ സർക്കുലർ പുറത്തിറക്കിയത്.
രക്തം ആവശ്യപ്പെട്ട് സമൂഹിക മാധ്യമങ്ങളിൽ ഒരു കാരണവശാലും പേസ്റ്റുകൾ ഇടരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇപ്പോൾ എല്ല ഗ്രൂപ്പിലുംപെട്ട രക്തത്തിനും മതിയായ സ്റ്റോക്ക് ഉണ്ടന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ‘ഒ’ വിഭാഗത്തിലെ രക്തങ്ങളുടെ സ്റ്റോക്ക് കുറവുണ്ട്. രക്തം ആവശ്യമുള്ള രോഗികളുടെ കുടുംബങ്ങളും ബന്ധപ്പെട്ടവരും ബ്ലഡ് ബാങ്കുമായാണ് ആദ്യം ബന്ധപ്പെടേണ്ടത്.
ഇത്തരക്കാരുടെ ആവശ്യങ്ങൾ രക്ത ബാങ്കിൽനിന്ന് രക്തമെടുത്തോ അല്ലെങ്കിൽ രക്തം നൽകുന്നവരുമായി ബന്ധപ്പെട്ടോ നിറവേറുന്നതായിരിക്കുമെന്നും ഇതിനായി ആവശ്യമാണെങ്കിൽ അധികൃതർ സാമൂഹിക മാധ്യമങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്ന് അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.