മസ്കത്ത്: ഒമാനിൽ ഇനി വിദേശികൾക്ക് ലഭിക്കുക രണ്ടുവർഷ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് മാത്രം. ഒാരോ രണ്ടുവർഷം കൂടുേമ്പാഴും ലൈസൻസ് പുതുക്കേണ്ടി വരും. കാറുകളിൽ പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കൽ, സ്ത്രീകൾക്ക് ടാക്സി ഒാടിക്കാൻ അനുമതി തുടങ്ങി സുപ്രധാന മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഗതാഗത നിയമ ഭേദഗതി മാർച്ച് ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് റോയൽ ഒമാൻ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എൻജിനീയർ മുഹമ്മദ് അൽ റവാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് ഒന്നിനുശേഷം അനുവദിക്കുന്ന ലൈസൻസുകൾക്കാകും രണ്ടു വർഷത്തെ കാലാവധി നിയമം ബാധകം. നിലവിൽ നൽകിവരുന്ന ലൈസൻസിന് പത്ത് വർഷമാണ് കാലാവധി. ഇത് സമയപരിധി കഴിയുേമ്പാൾ പുതുക്കിയാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഡ്രൈവർമാർക്ക് പ്രബേഷൻ സംവിധാനത്തിൽ 12 മാസ കാലാവധിയുള്ള താൽക്കാലിക ഡ്രൈവിങ് ലൈസൻസ് ആയിരിക്കും ആദ്യം അനുവദിക്കുക. നിയമലംഘനങ്ങൾക്ക് ബ്ലാക്ക് പോയൻറ് സംവിധാനവും ഏർപ്പെടുത്തും. താൽക്കാലിക ലൈസൻസിൽ പത്തിലധികം ബ്ലാക്ക് പോയൻറ് ലഭിക്കുന്ന ഡ്രൈവർമാരോട് കൂടുതൽ ഡ്രൈവിങ് പരിശീലനത്തിന് നിർദേശിക്കും. വർഷത്തിൽ ഏഴിലധികം ബ്ലാക്ക് പോയൻറുകൾ ഉള്ളവരുടെ താൽക്കാലിക ലൈസൻസ് ഒരു വർഷം കൂടി മാത്രമേ നീട്ടി നൽകൂ. പ്രബേഷൻ കാലയളവിൽ ആറോ അതിൽ കുറവ് പോയൻറുകേളാ ലഭിക്കുന്ന സ്വദേശി ഡ്രൈവർമാർക്ക് പത്തുവർഷത്തെ ലൈസൻസ് നൽകുമെന്നും ട്രാഫിക് ഡയറക്ടർ ജനറൽ അറിയിച്ചു. മാർച്ച് ഒന്നു മുതൽ കാറിലെ പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. നിലവിൽ ഡ്രൈവറും മുൻസീറ്റ് യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിച്ചാൽ മതി. നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റും നിർബന്ധമാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് ടാക്സി വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഒാടിക്കാൻ അനുമതി നൽകുകയും ചെയ്യും. വാണിജ്യ വാഹനങ്ങളിൽ ഹെവി ഇനത്തിലുള്ള വാഹനങ്ങളും ഉൾപ്പെടുമെന്നും ബ്രിഗേഡിയർ റവാസ് പറഞ്ഞു. 52 നിയമലംഘനങ്ങൾക്കുള്ള പിഴ സംഖ്യയിലും വർധന വരുത്തിയിട്ടുണ്ട്. വികലാംഗർക്കായുള്ള പാർക്കിങ്ങിൽ വാഹനമിടുന്നവരുടെ പിഴ പത്ത് റിയാലിൽനിന്ന് അമ്പത് റിയാലായി ഉയർത്തി. മറ്റു വാഹനങ്ങളെ മറികടക്കുന്ന ട്രക്കുകൾക്ക് അമ്പത് റിയാൽ പിഴ ചുമത്തും.
അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഒമാനിൽ ട്രക്കുകളുടെ ഒാവർടേക്കിങ് അനുവദനീയമല്ല. മുഖം മനസ്സിലാകാത്ത വിധം മറച്ച് വാഹനമോടിക്കുന്ന സ്ത്രീകളും പുരുഷന്മാരും അമ്പത് റിയാൽ പിഴ നൽകണം. നാലുവയസ്സിൽ താഴെയുള്ള കുട്ടികളെ പ്രത്യേക സീറ്റ് ഘടിപ്പിക്കാതെ വാഹനത്തിൽ കൊണ്ടുപോകുന്നവരിൽനിന്ന് പത്ത് റിയാൽ പിഴ ചുമത്തും. വാഹനങ്ങൾ ബസ് സ്റ്റോപ്പുകൾക്ക് അടുത്ത് പാർക്ക് ചെയ്യരുതെന്നും ഡയറക്ടർ ജനറൽ പറഞ്ഞു. സൈക്കിൾ ഒാടിക്കുന്നവർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം. വാഹനങ്ങൾ റോഡിെൻറ വലതുവശത്ത് നിർത്തിയിട്ട ശേഷം പോകുന്നതും നിയമലംഘനമാണ്. ഇത്തരത്തിൽ നിർത്തിയിട്ട വാഹനങ്ങൾ അടുത്തിടെ ഗുരുതര വാഹനാപകടങ്ങൾക്ക് കാരണമായിരുന്നു.
അപകടങ്ങൾ കുറച്ച് ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് പുതിയ ഭേദഗതികൾ നടപ്പാക്കുന്നതെന്ന് ബ്രിഗേഡിയർ അൽറവാസ് പറഞ്ഞു. 2019 ജനുവരി ഒന്നുമുതൽ പുരുഷന്മാർക്ക് ഡ്രൈവിങ് പരിശീലനത്തിനും ടെസ്റ്റിൽ പെങ്കടുക്കുന്നതിനും ഒാേട്ടാമാറ്റിക് വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുമെന്ന് ആർ.ഒ.പി നേരത്തേ അറിയിച്ചിരുന്നു. നിലവിൽ സ്ത്രീകൾക്ക് മാത്രമാണ് ഒാേട്ടാമാറ്റിക് വാഹനങ്ങളിൽ പരിശീലനം നേടാനും ടെസ്റ്റിൽ പെങ്കടുക്കുന്നതിനും അനുമതിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.