ഇ-പേമെന്റ് സംവിധാനം ഏർപ്പെടുത്തിയില്ല; 140 സ്​ഥാപനങ്ങൾക്ക്​ പിഴ

മ​സ്ക​ത്ത്​: ഇ-​പേ​മെൻറ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ത്ത 140 സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ ഈ​ടാ​ക്കി​യ​താ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ-​പേ​മെ​ന്റ്

സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ഈ ​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് പ​ല സ്ഥാ​പ​ന​ങ്ങ​ളും ഇ-​പേ​മെ​ന്റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​വ​രെ​യും സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ത്ത സ്ഥാ​പ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യും എ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പി​ഴ ചു​മ​ത്തി​ത്തു​ട​ങ്ങി​യ​ത്. ഫു​ഡ് സ്റ്റ​ഫ് സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​ർ​ണം-​വെ​ള്ളി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, റ​സ്റ്റാ​റ​ൻ​റു​ക​ൾ, ക​ഫെ​ക​ൾ, പ​ച്ച​ക്ക​റി-​പ​ഴ​വ​ർ​ഗ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക് സ്ഥാ​പ​ന​ങ്ങ​ൾ, കെ​ട്ടി​ട​നി​ർ​മാ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​വ​സാ​യ മേ​ഖ​ല, കോം​പ്ല​ക്സു​ക​ൾ, മാ​ളു​ക​ൾ, ഗി​ഫ്റ്റ് ഇ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ് ഇ-​പേ​മെ​ന്റ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​ത്.

സു​ൽ​ത്താ​നേ​റ്റി​ലെ ബാ​ങ്കു​ക​ളു​മാ​യും പേ​മെ​ന്റ് സേ​വ​ന​ദാ​താ​ക്ക​ളു​മാ​യും ഏ​കോ​പി​പ്പി​ച്ച് എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ക​മ്പ​നി​ക​ളും ത​ങ്ങ​ളു​ടെ സ്റ്റോ​റു​ക​ളി​ലും ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ഇ​ല​ക്ട്രോ​ണി​ക് പേ​മെ​ന്റ് സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ല​വി​ൽ ചെ​റി​യ സ്ഥാ​പ​ന​ങ്ങ​ൾ അ​ധി​ക​വും ഇ-​പേ​മെൻറ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. ഇ​ത് ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​ത് ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പി​ഴ​യും മ​റ്റും ഈ​ടാ​ക്കു​ന്ന​ത്.

പ​ണ​ര​ഹി​ത സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള എ​ളു​പ്പ​ത്തി​നാ​യി, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​ൻ (സി.​ബി.​ഒ) ബാ​ങ്കു​ക​ളു​മാ​യും ബി​ൽ പേ​മെ​ന്റ് സേ​വ​ന ദാ​താ​ക്ക​ളു​മാ​യും ഏ​കോ​പി​പ്പി​ച്ച് പോ​യ​ന്റ് ഓ​ഫ് സെ​യി​ൽ (പി.​ഒ.​എ​സ്) ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ വ്യാ​പാ​രി​ക​ൾ​ക്കാ​യി ഏ​തെ​ങ്കി​ലും പേ​മെ​ന്റ് സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഇ​ൻ​സ്റ്റാ​ലേ​ഷ​ൻ ഫീ​സോ പ്ര​തി​മാ​സ ചാ​ർ​ജോ ഈ​ടാ​ക്കാ​തെ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

ഇ-​പേ​മെ​ന്റ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ണ്. അ​പേ​ക്ഷി​ച്ചാ​ൽ ര​ണ്ടാ​ഴ്ച​കൊ​ണ്ട് മെ​ഷീ​ൻ ല​ഭ്യ​മാ​വു​മെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. സ്ഥാ​പ​ന​ത്തി​ന് അ​ക്കൗ​ണ്ടു​ള്ള ബാ​ങ്കി​നെ​യാ​ണ് ഇ-​പേ​മെ​ന്റ് മെ​ഷീ​ന് സ​മീ​പി​ക്കേ​ണ്ട​ത്. ക​മ്പ​നി​യു​ടെ സി.​ആ​ർ ലെ​റ്റി​ൽ പേ​രു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് അ​പേ​ക്ഷ​യി​ൽ ഒ​പ്പു​വെ​ക്കേ​ണ്ട​ത്. നേ​ര​ത്തേ ബാ​ങ്കു​ക​ൾ മെ​ഷീ​ന് 50 റി​യാ​ൽ ഈ​ടാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ പ​ല ബാ​ങ്കു​ക​ളും സൗ​ജ​ന്യ​മാ​യാ​ണ് മെ​ഷീ​ൻ ന​ൽ​കു​ന്ന​ത്.

Tags:    
News Summary - E-payment system not introduced; 140 institutions fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.