മസ്കത്ത്: തുർക്കിയയിലെയും സിറിയയിലേയും ദുരിതബാധിതരെ സഹായിക്കാൻ ആരംഭിച്ച കാമ്പയിനിലൂടെ ഇതുവരെ ശേഖരിച്ചത് 3,70,000 റിയാൽ. സംഭാവന പോർട്ടലായ www.donate.omന്റെ കണക്കനുസരിച്ച്, ഫെബ്രുവരി ആറിനും 19 നും ഇടയിൽ ഓൺലൈനിലൂടെ ലഭിച്ച ആകെ തുക 154,129 റിയാലാണ്. ‘ദാർ അൽ അത്ത’ ആരംഭിച്ച കാമ്പയിനിലൂടെ 76,722 റിയാലും ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷന് (ഒ.സി.ഒ) 77,407 റിയാലും ശേഖരിച്ചു. ഒമാനി നാഷനൽ എൻജിനീയറിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽനിന്ന് (ഒ.എൻ.ഇ.ഐ.സി) 2,20,000 റിയാൽ ലഭിച്ചിട്ടുണ്ടെന്നും ആകെ സംഭാവനകൾ 37,3,629 റിയാലിൽ എത്തിയിട്ടുണ്ടെന്നും ഒ.സി.ഒ അറിയിച്ചു. ദുരിത ബാധിതരെ സഹായിക്കാൻ പേമെന്റ് മെഷീനുകൾ, എസ്.എം.എസ്, ഇലക്ട്രോണിക് പോർട്ടൽ, ബാങ്ക് ട്രാൻസ്ഫർ എന്നിവ വഴി സംഭാവന ചെയ്യാവുന്നതാണെന്ന് ഒ.സി.ഒ അറിയിച്ചു. എസ്.എം.എസ് വഴി ഓരോറിയാൽ വീതം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ donate എന്ന് ടൈപ്പ് ചെയ്ത് ഒമാൻടെൽ ഉപയോക്താക്കൾ 90022ലേക്കും ഉരീദോ ഉപയോക്താക്കൾ 90909 എന്ന നമ്പറിലേക്കുമാണ് മെസേജ് അയക്കേണ്ടത്.
ഒനീക്ക് (ഒമാൻ നാഷനൽ എൻജിനീയറിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനി) ഓട്ടോമാറ്റിക് പേയ്മെന്റ് മെഷീനുകൾ, ചാരിറ്റബിൾ അസോസിയേഷനുകൾക്കും ഓർഗനൈസേഷനുകൾക്കുമുള്ള പോർട്ടലായ www.donate.om എന്നിവയിലൂടെയും സംഭാവന അയക്കാം. ബാങ്ക് മസ്കത്ത്, നാഷനൽ ബാങ്ക് ഓഫ് ഒമാൻ, ബാങ്ക് ദോഫാർ എന്നിവയുടെ അക്കൗണ്ട് ഉടമകൾക്ക് ഓഗനൈസേഷൻ നിർേദശിക്കുന്ന അക്കൗണ്ട് നമ്പറുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ടുകൾ: ബാങ്ക് മസ്കത്ത് (സിറിയ): 0423010706280016, എൻ.ബി.ഒ (സിറിയ): 1049337798006, ബാങ്ക് മസ്കത്ത് (തുർക്കിയ): 0423010700010017, ബാങ്ക് ദോഫാർ (തുർക്കിയ): 01040060909. തുർക്കിയയിലെയും സിറിയയിലേയും ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് ഒമാൻ ഇതിനകം അവശ്യവസ്തുക്കളും വൈദ്യസഹായവും എത്തിച്ച് നൽകിയിട്ടുണ്ട്. തെക്കൻ തുർക്കിയയിൽ നടക്കുന്ന രക്ഷാ പ്രവർത്തനങ്ങളിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ടീമിൽ നിന്നുള്ള സേന പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.