മസ്കത്ത്: സിറിയയിലുണ്ടായ ഭൂകമ്പത്തിന്റെ ആഘാതങ്ങൾ മറികടക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നൽകുന്ന പിന്തുണക്ക് നന്ദിപറഞ്ഞ് ഒമാനിലെ സിറിയൻ അംബാസഡർ ഇദ്രിസ് മായ.
എഴുപതുകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയ, ഉഭയകക്ഷി ബന്ധത്തിന്റെ സ്ഥിരീകരണമാണ് സിറിയൻ പ്രസിഡന്റ് ബശാറുൽ അസദിന്റെ അടുത്തിടെ നടന്ന ഒമാൻ സന്ദർശനവും സുൽത്താനുമായുള്ള കൂടിക്കാഴ്ചയെന്നും അംബാസഡർ പറഞ്ഞു.
സാമ്പത്തിക, നിക്ഷേപ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിൽ ഇരുരാജ്യങ്ങളുടെയും എംബസികളുടെ പങ്കിനെക്കുറിച്ച് സിറിയൻ അംബാസഡർ ചൂണ്ടിക്കാട്ടി. ഉഭയകക്ഷി ബന്ധവും സംയുക്ത വ്യാപാര വിനിമയവും മെച്ചപ്പെടുത്തുന്നതിൽ സിറിയൻ-ഒമാനി ബിസിനസ് കൗൺസിൽ സജീവ പങ്കുവഹിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സർക്കാർ സമിതിയുടെ ആറാമത്തെ യോഗം ഈ വർഷം അവസാനിക്കുന്നതിനുമുമ്പ് മസ്കത്തിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.