മസ്കത്ത്: വിവിധ വിലായത്തുകളിൽ പരമ്പരാഗത രീതിയിലുള്ള പെരുന്നാൾ ആഘോഷം നടന്നു. സ്വദേശികളുടെ നിറഞ്ഞ പങ്കാളിത്തത്തോടെയാണ് ആഘോഷങ്ങൾ നടന്നത്. പെരുന്നാൾ ദിനമായ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ആഘോഷങ്ങൾ നീണ്ടു. അൽ റസ്ഹപോലുള്ള പരമ്പരാഗത പാട്ടുകളും മറ്റും പാടിയാണ് ആഘോഷങ്ങൾ നടന്നത്. ഇബ്രിയിൽ നടന്ന പരമ്പരാഗത കുതിരയോട്ട മത്സരത്തിൽ വിവിധ മേഖലകളിൽനിന്നുള്ള നിരവധി കുതിരകൾ പെങ്കടുത്തു. പരമ്പരാഗത രീതിയിലുള്ള ചിത്ര പ്രദർശനവും ഉണ്ടായിരുന്നു. മുദൈബിയിലെ അൽ ബത്താ സ്ക്വയറിൽ പരമ്പരാഗത ഒട്ടകയോട്ട മത്സരവും നടന്നു. അൽ ഹസം ഫെസ്റ്റിവൽ എന്ന പേരിലുള്ള മത്സരത്തിൽ ഒമാനിലെ വിവിധ വിലായത്തുകളിൽ നിന്നുള്ള 400ഒാളം ഒട്ടകങ്ങൾ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.