മസ്കത്ത്: ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മസ്കത്ത് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഭക്ഷ്യയോഗ്യമല്ലാത്ത 70 കിലോ ഭക്ഷണം നശിപ്പിക്കുകയും ചെയ്തു. പരിശോധനയിൽ 45 നിയമലംഘനങ്ങൾ കണ്ടെത്തി.
ഭക്ഷ്യമേഖലയിലെ ആരോഗ്യ നിലവാരം ഉയർത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളടെ ഭാഗമായി മസ്കത്ത് മുനിസിപ്പാലിറ്റി, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന. സീബ്, ബൗഷർ, മത്ര എന്നീ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലാണ് പരിശോധന കാമ്പയിനുകൾ സംഘടിപ്പിച്ചത്. അഞ്ച് ദിവസങ്ങളിലായി 247 റസ്റ്റാറന്റുകളിലും കഫേകളിലുമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.