മസ്കത്ത്: റിയാലിെൻറ വിനിമയ നിരക്ക് 187.20 രൂപ വരെ താഴ്ന്ന ശേഷം വിനിമ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നു. ജോലി നഷ്ടം, ശമ്പളക്കുറവ് അടക്കം നിരവധി പ്രശ്നങ്ങൾ നേരിടുന്ന അവസ്ഥയിൽ റിയാലിന് കുറഞ്ഞ നിരക്കായത് പ്രവാസികൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ജോലി ഉപേക്ഷിച്ച് പോവുന്നവർക്കും മറ്റും ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇന്ത്യൻ രൂപയിേലക്ക് മാറ്റുേമ്പാൾ റിയാലിെൻറ കുറഞ്ഞ വിനിമയ നിരക്ക് നഷ്ടമുണ്ടാക്കിയിരുന്നു.
മേയ് ആദ്യത്തോടെയാണ് റിയാലിെൻറ വിനിമയ നിരക്ക് കുറയാൻ തുടങ്ങിയത്. ഏപ്രിൽ 24ന് റിയാലിെൻറ വിനിമയ നിരക്ക് 195 രൂപയായിരുന്നു. പിന്നീട് കുറഞ്ഞ് കഴിഞ്ഞ ആഴ്ചയിൽ 187.20 രൂപ വരെ എത്തിയ ശേഷമാണ് ഉയരാൻ തുടങ്ങിയത്. അന്താരാഷ്ട്ര മാർക്കറ്റിെൻറ ചലനങ്ങളാണ് മാറ്റത്തിനു കാരണം. വിനിമയ നിരക്ക് കുറഞ്ഞതോടെ പണം കരുതിവെക്കുന്നവർ പലരും നാട്ടിലേക്ക് അയക്കുന്നില്ല. റിയാലിെൻറ വിനിമയ നിരക്ക് 190 കടക്കുന്നത് കാത്തിരിക്കുന്നവരും നിരവധിയാണ്.
യൂറോപ്യൻ രാജ്യങ്ങളിലെ സാമ്പത്തിക മേഖലയിലെ നിരവധി കാരണങ്ങളാൽ ഡോളർ ഇൻഡക്സ് കുറഞ്ഞതാണ് വിനിമയ നിരക്കിനെ ബാധിച്ചതെന്ന് അൽ ജദീദ് എക്സ്ചേഞ്ച് ജനറൽ മാനേജർ ടി.വി. അവിനാഷ് കുമാർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. യൂറോ അടക്കമുള്ള ആറു രാജ്യങ്ങളുടെ കറൻസികൾ അമേരിക്കൻ ഡോളറിനെ അപേക്ഷിച്ച് ശക്തി പ്രാപിച്ചിരുന്നു. യൂറോപ്പിൽ രണ്ടാം കോവിഡ് തരംഗം കാര്യമായ പ്രശ്നമുണ്ടാക്കാത്തതും വിപണികളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതും ഇൗ രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയുടെ അനുകൂല ഘടകമായിരുന്നു. ഡോളർ ഇൻഡക്സ് താഴ്ന്നതോടെ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് വന്നത് ഒാഹരി വിപണി അടക്കമുള്ളവക്ക് വൻ ഉണർവാണ് നൽകിയത്.
അതോടൊപ്പം കോവിഡ് പ്രതിസന്ധി ഉണ്ടായിട്ടുപോലും ഇന്ത്യയിലെ െഎ.ടി മേഖല, ഫാർമസ്യൂട്ടിക്കൽ മേഖല എന്നിവയിൽ വൻ വളർച്ചയാണ് ഉണ്ടായത്. ഇന്ത്യയിലെ ബാങ്കിങ് മേഖലയിലും വളർച്ചയുണ്ടായതും ഇന്ത്യൻ രൂപക്ക് അനുകൂല ഘടകമായി. ഇന്ത്യയുടെ ഫോറിൻ കറൻസി സ്റ്റോക്കും മെച്ചപ്പെട്ടതായതും ഇന്ത്യൻ രൂപക്ക് അനുകൂല ഘടകമായി. എന്നിരുന്നാലും അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുന്നതിെൻറ സാധ്യതകൾ തള്ളിക്കളയാനാകില്ലെന്നും അതോടെ വിനിമയ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക രാജ്യങ്ങളിൽ നിലനിൽക്കുന്ന കോവിഡ് സംബന്ധമായ അവസ്ഥാ വിശേഷങ്ങളാണ് രൂപയുടെ വിനിമയ നിരക്ക് ഉയരാൻ കാരണമെന്ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ഹെഡ് ഒാഫ് ഒാപറേഷൻ ബിനോയ് സൈമൺ വർഗീസ് പറഞ്ഞു. എന്നാൽ, ഡോളർ വീണ്ടും ശക്തമാവാൻ സാധ്യതയുണ്ടെന്നും അതോടെ വിനിമയ നിരക്ക് ഉയരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
വിനിമയ നിരക്ക് കുറഞ്ഞതോടെ പൊതുവെ വലിയ സംഖ്യകൾ അയക്കുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും അതു കാര്യമായി ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെയുള്ള പോരാട്ടത്തിെൻറ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിെൻറ ഭാഗമായി റമിറ്റൻസ് അയക്കാനുള്ള നിരക്കുകൾ ഇൗ വിഭാഗത്തിന് സൗജന്യമാക്കിയിരുന്നു. അതിനാൽ ആരോഗ്യ മേഖലയിലെ നിരവധി പേരാണ് സർവിസ് നിരക്കുകൾ നൽകാതെ സൗജന്യമായി പണം അയക്കാൻ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.