മസ്കത്ത്: പ്രവാസി സാഹിത്യോത്സവ് ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച നടക്കും. കഴിഞ്ഞ മൂന്ന് മാസം ഗള്‍ഫിലെ ആയിരം സാഹിത്യോത്സവുകളുടെ സമാപനം കൂടിയാണ് ഗ്രാൻഡ് ഫിനാലെ. മാപ്പിളപ്പാട്ട്, സൂഫിഗീതം, ഖവാലി, മാഗസിന് ഡിസൈന്‍, പ്രസംഗം, കഥ, കവിത തുടങ്ങിയ ഇനങ്ങളില്‍ ആറ് രാജ്യങ്ങളിലെ എട്ട് സ്റ്റുഡിയോകളില്‍ മത്സരാര്ഥികളെത്തും. ഖത്തര്‍ കേന്ദ്രീകരിച്ച് കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. സൗദി ഈസ്റ്റ്, യു.എ.ഇ, സൗദി വെസ്റ്റ്, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ ടീമുകളാണ് പ്രവാസി സാഹിത്യോത്സവ് ഗ്രാൻഡ് ഫിനാലെയില്‍ മത്സരിക്കുന്നത്.
മക്ക സമയം രാവിലെ ഏഴിന് മത്സരങ്ങള്‍ക്ക് തുടക്കമാകും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് നടക്കുന്ന സാംസ്കാരിക സമ്മേളനം കവി സച്ചിദാനന്ദന് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന് കെ.പി. രാമനുണ്ണി മുഖ്യാതിഥിയാകും.
രാത്രി ഒമ്പതിന് നടക്കുന്ന സമാപനസംഗമം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. പ്രേക്ഷകര്‍ക്ക് www.pravasisahityotsav.com വഴി തത്സമയം പരിപാടികള്‍ വീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.