മസ്കത്ത്: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ നൽകി സലാലയിലെ അനാഥാലയത്തെ വഞ്ചിച്ചു. തീയതി കഴിഞ്ഞ 6,000 ഭക്ഷ്യവസ്തുക്കൾ (മക്രോണി) ആണ് ഇവിടേക്ക് വിതരണം ചെയ്തത്. പാക്കറ്റുകളിലെ കാലഹരണ തീയതി മാറ്റി പുതിയത് കാണിച്ചാണ് ഭക്ഷ്യവസ്തുക്കൾ നൽകിയത്. കമ്പനിയിൽനിന്ന് വാങ്ങിയ ഇത്തരത്തിലുള്ള ഉൽപന്നങ്ങൾ സലാലയിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പിടിച്ചെടുത്തു. റമദാനിലെ വർധിച്ചുവരുന്ന ആവശ്യം മുതലെടുത്ത് വേഗത്തിൽ ലാഭമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കമ്പനി ഉൽപന്നങ്ങൾ വിതരണം ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
നിയമനടപടികൾ സ്വീകരിക്കുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഉൽപന്നങ്ങൾ വാങ്ങുന്നതിനുമുമ്പ് അവയുടെ ഉൽപാദനവും കാലഹരണപ്പെടുന്ന തീയതിയും ഉപഭോക്താക്കൾ പരിശോധിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.