മസ്കത്ത്: ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ പുറത്തിറക്കാൻ സഹായിക്കുന്ന ഫാക് കുറുബ പദ്ധതിയിലൂടെ 1,115 തടവുകാരെ മോചിപ്പിച്ചതായി അധികൃതർ അറിയിച്ചു. മേയ് അവസാനത്തോടെ 1,500പേരെ മോചിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഒമാനി ലോയേഴ്സ് അസോസിയേഷൻ ചെയർമാനും ഫാക് കുറുബ സംരംഭത്തിന്റെ സൂപ്പർവൈസറുമായ ഡോ. മുഹമ്മദ് ബിൻ ഇബ്രാഹിം അൽ സദ്ജാലി പറഞ്ഞു.
കുറഞ്ഞ പിഴയടക്കാനുള്ളവർ, പ്രായമായവർ എന്നീ വിഭാഗങ്ങൾക്കാണ് റിലീഫ് പേമെൻറിൽ മുൻഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഒമാന് ലോയേഴ്സ് അസോസിയേഷനാണ് ഫാക് കുറുബ പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്.മാർച്ച് ആദ്യം ആരംഭിച്ച ഫാക് കുറുബയുടെ 11ാമത് പതിപ്പിന് മികച്ച പിന്തുണയാണ് പൊതു സമൂഹം നൽകുന്നത്. പത്തിലധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പദ്ധതിക്ക് പിന്തുണ നൽകിയിട്ടുണ്ട്.
2012ൽ തുടങ്ങിയ പദ്ധതിയിലൂടെ 5,890 ആളുകളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുറുബ’ പദ്ധതിയുടെ വിജയത്തിന് പിന്നിൽ. ഒരു അഭിഭാഷകൻ ആരംഭിച്ച സംരംഭം, പിന്നീട് ഒരു കൂട്ടം അഭിഭാഷകർ ഏറ്റെടുക്കുകയും ഇന്ന് അത് വ്യക്തികളും ഗ്രൂപ്പുകളും സ്ഥാപനങ്ങളും ചേർന്ന് വിജയകരമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് എത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.