മസ്കത്ത്: ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന പദ്ധതിയായ ഫാക് കുറുബയിലൂടെ 447 പേരെ മോചിപ്പിച്ചു. തെക്കൻ ശർഖിയ -148 , തെക്കൻ ബാത്തിന -77, വടക്കൻ ബാത്തിന -70, വടക്കൻ ശർഖിയ -45, ദാഹിറ -39, ദാഖിലിയ -30, മുസന്ദം -ഒമ്പത്, ദോഫാർ -അഞ്ച്, അൽവുസ്ത-നാല് എന്നിങ്ങനെയാണ് പദ്ധതിയിലൂടെ മോചിതരായ വിവിധ ഗവർണറേറ്റുകളിലെ കണക്കുകൾ.
ഒമാന്‍ ലോയേഴ്സ് അസോസിയേഷനാണ് ഫാക് കുറുബ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതു ജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. ഈ വര്‍ഷം 910 പേര്‍ക്കാണ് പദ്ധതി വഴി മോചനം സാധ്യമാക്കുന്നത്. പദ്ധതിക്ക് സാമ്പത്തിക പിന്തുണയുമായി സുല്‍ത്താന്റെ പത്നിയും പ്രഥമ വനിതയുമായ അസ്സയിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി, സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ് എന്നിവരും എത്തിയിരുന്നു. 2012ല്‍ ആരംഭിച്ച പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളാണ് ഇതുവരെ ജയിൽ മോചിതരായത്. പേരുവെളിപ്പെടുത്താത്ത വ്യക്തിയുടെ കാരുണ്യത്തില്‍ 61 പേര് പദ്ധതിയിലൂടെ ഈ മാസമാദ്യം ജയില്‍ മോചനം നേടിയിരുന്നു. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് ഇദ്ദേഹം ഇത്തരത്തില്‍ തടവില്‍ കഴിയുന്നവരുടെ പിഴ തുക അടച്ചുതീര്‍ത്ത് മോചിതരാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.