മസ്കത്ത്: ബർക്കയിലെ എൻജി സ്റ്റോമോ പവർ പ്ലാൻറ് കമ്പനിയിലെ ജീവനക്കാരായ മൂന്നു മലയാളികളുടെ റമദാൻ വ്രതം നാലാം വർഷത്തിലേക്ക് കടക്കുന്നു. മൂന്നു വർഷമായി നോെമ്പടുക്കുന്ന ഇവർ റമദാനിൽ ജീവിതകാലം മുഴുവൻ നോെമ്പടുക്കണമെന്ന തീരുമാനത്തിലാണ്. കടുത്ത വേനലിൽ നോെമ്പടുക്കാൻ ആരംഭിച്ച ഇവർക്ക് നോമ്പ് വലിയ പ്രയാസമായി തോന്നുന്നില്ല. മൂന്നുവർഷം മുമ്പ് ആദ്യത്തെ നോെമ്പടുത്തപ്പോൾ ചെറിയ പ്രയാസമുണ്ടായിരുന്നതായി മൂന്നുപേരും പറയുന്നു. ചെറിയ തലവേദനയും മറ്റു പ്രയാസങ്ങളുമുണ്ടായിരുന്നു. എന്നാൽ, മൂന്നു ദിവസത്തിന് ശേഷം എല്ലാം സാധാരണേപാലെ ആയതായും ഇവർ പറയുന്നു.
ഏഴുപേർ ജോലിചെയ്യുന്ന ഇവരുടെ സെക്ഷനിൽ ബാക്കി നാലും സ്വദേശികളാണ്. ഇവരുടെ സാന്നിധ്യമാണ് നോെമ്പടുക്കാൻ പ്രചോദനം. നോമ്പ് കാലത്ത് കൂടെ ജോലി ചെയ്യുന്ന ഒമാനികൾ ഭക്ഷണം കഴിക്കാതെ ഇരിക്കുേമ്പാൾ തങ്ങൾ ഭക്ഷണം കഴിക്കുന്നതിലെ പ്രയാസം അനുഭവപ്പെട്ടിരുന്നു. ഇതു മാറ്റാനാണ് മൂന്നുപേരും നോെമ്പടുക്കാൻ ഒരുങ്ങിയത്. പിന്നീട് അത് ആവേശമായി മാറുകയായിരുന്നു.
പാലക്കാട് മണ്ണാർക്കാട് കൃഷ്ണവേണി നിലയത്തിൽ രാവിചന്ദ്രൻ കഴിഞ്ഞ 18 വർഷമായി ഇതേ കമ്പനിയിൽ ജോലിചെയ്യുന്നു. അൽ ഗൂബ്രയിൽ താമസിക്കുന്ന ഇദ്ദേഹം കാലത്ത് സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കി കഴിച്ചാണ് നോെമ്പടുക്കുന്നത്. വൈകുേന്നരം പഴവർഗങ്ങൾ കഴിച്ച് നോമ്പു മുറിക്കും. ഒാഫിസിൽനിന്ന് ഇഫ്താറിെൻറ സമയത്താണ് താമസയിടത്തെത്തുന്നത്.
മൂന്നു വർഷത്തിനുള്ളിൽ രണ്ടു നോമ്പ് മാത്രമാണ് ഒഴിവാക്കേണ്ടിവന്നതെന്ന് അദ്ദേഹം പറയുന്നു. കോഴിക്കോട് മലാപ്പറമ്പ് സ്വദേശി രാജഗിരി ഭവനിൽ റിേതഷ് 15 വർഷമായി ഇതേ കമ്പനിയിൽ ജോലിചെയ്യുന്നു. കുടുംബസമേതം അൽ ഹൈലിൽ താമസിക്കുന്ന റിതേഷ് രാത്രി ഒമ്പതരയോടെ ഭക്ഷണം കഴിച്ച് കിടക്കും. പിന്നീട് പിറ്റേന്ന് ഇഫ്താർ സമയത്ത് മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. നോെമ്പടുക്കുന്നതുകൊണ്ട് ഒരു പ്രയാസവും അനുഭവപ്പെടുന്നില്ലെന്നാണ് റിതേഷ് പറയുന്നത്. കുടുംബത്തിൽ ആരും നോെമ്പടുക്കുന്നില്ലെങ്കിലും ഇവരിൽനിന്ന് നല്ല പിന്തുണ ലഭിക്കാറുണ്ടെന്നും റിതേഷ് പറയുന്നു.
15 വർഷമായി ഇതേ കമ്പനിയിൽ േജാലിചെയ്യുന്ന തൃശൂർ, വരന്തരപ്പിള്ളി പുറത്തുകാരൻ വീട്ടിൽ ജിക്സൻ മൂന്നു വർഷമായി നോെമ്പടുക്കുന്നുണ്ട്. ആദ്യം വർഷം നോെമ്പടുക്കുേമ്പാൾ വെള്ളം കുടിച്ചിരുന്നു. എന്നാൽ, രണ്ടു വർഷമായി വെള്ളം കുടിക്കലും നിർത്തിയതോടെയാണ് നോമ്പ് ശരിയായി ആസ്വദിക്കാൻ കഴിഞ്ഞതെന്ന് ജിക്സൻ പറയുന്നു. ശരീരത്തിെൻറ തൂക്കം കുറക്കാൻ പറ്റിയ ഏറ്റവും നല്ല മാർഗം നോമ്പാണെന്ന് ജിക്സൻ പറയുന്നു. 83 കിലോ തൂക്കമുള്ള താൻ നോമ്പ് കഴിയുേമ്പാൾ 75 കിലോ ആയി കുറയാറുണ്ട്. സാധാരണ എത്ര വ്യായാമം ചെയ്താലും ഇങ്ങനെ തൂക്കം കുറക്കാൻ കഴിയില്ലെന്നും ജിക്സൻ പറയുന്നു. ഇൗ വർഷവും പൂർണമായി നോെമ്പടുത്ത് സുഹൃത്തുക്കൾക്കൊപ്പം പെരുന്നാൾ ആേഘാഷിക്കാനാണ് മൂന്നു േപരുടെയും പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.