സലാല: വിദ്യാർഥികളുടെ സർഗശേഷികൾ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കി അൽമദ്റസത്തുൽ ഇസ്ലാമിയ സലാല ‘മദ്റസ ഫെസ്റ്റ് 2022’ സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി 200ഓളം വിദ്യാർഥികൾ മാറ്റുരച്ച കലാവേദിയിൽ മുപ്പതിലേറെ മത്സരയിനങ്ങളാണ് ഉണ്ടായിരുന്നത്.
സഫ, മർവ, ഹിറ ഹൗസുകളായി തിരിച്ചു സംഘടിപ്പിച്ച മത്സരപരിപാടികളിൽ മർവ ഹൗസ് ഏറ്റവും കൂടുതൽ പോയന്റുകൾ നേടി ചാമ്പ്യൻപട്ടം കരസ്ഥമാക്കി. സലാല ഇന്ത്യൻ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗം ഡോ. അബൂബക്കർ സിദ്ദീഖ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
എ.എം.ഐ ചെയർമാൻ ജി. സലീം സേട്ട് അധ്യക്ഷത വഹിച്ചു. മാനേജ്മെൻറ് കമ്മിറ്റി കൺവീനർ അബ്ദുല്ല മുഹമ്മദ്, കോ കൺവീനർ മുസ്അബ് ജമാൽ, പി.ടി.എ വൈസ് പ്രസിഡൻറ് സഫർ ഇഖ്ബാൽ, സ്റ്റാഫ് സെക്രട്ടറി മദീഹ ഹാരിസ് എന്നിവർ സംബന്ധിച്ചു. അധ്യാപകരും പി.ടി.എ കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. പ്രിൻസിപ്പൽ വി.എസ്. ഷമീർ സ്വാഗതവും ഫെസ്റ്റ് കൺവീനർ കെ. ഷൗക്കത്തലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.