മസ്കത്ത്: ബലിപെരുന്നാൾ അവധി തുടങ്ങിയതോടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. കേരളത്തിലേക്കടക്കം നിരവധി പേരാണ് അഞ്ചു ദിവസത്തെ പെരുന്നാൾ അവധി മുതലാക്കി നാടണഞ്ഞുകൊണ്ടിരിക്കുന്നത്. സ്വദേശികൾ ദുബൈ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കാണ് പെരുന്നാൾ ആഘോഷിക്കാൻ പോകുന്നത്. മധ്യവേനലവധിയുടെ ഭാഗമായി സ്കൂൾ അടച്ചതോടെ മലയാളികളിൽ നല്ലൊരു ശതമാനവും നേരത്തേതന്നെ നാടണഞ്ഞിരുന്നു.
കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും നാട്ടിൽ പോകാൻ കഴിയാത്തവരാണ് ഇവരിൽ ഭൂരിഭാഗവും. തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ നേരത്തേ എത്തണമെന്ന് അധികൃതർ യാത്രക്കാരോട് നിർദേശിച്ചിരുന്നു. മസ്കത്തടക്കമുള്ള വിമാനത്താവളങ്ങിൽ വിദേശത്തേക്ക് പോകുന്നവരുടെ തിരക്കാണനുഭവപ്പെട്ടതെങ്കിൽ സലാലയിൽ രാജ്യത്തേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനാണ് സാക്ഷ്യംവഹിച്ചത്. വഖരീഫ് സീസൺ തുടങ്ങിയതോടെ ജി.സി.സി രാജ്യങ്ങളിൽനിന്ന് കൂടുതൽപേരാണ് സലാലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
നിരവധി വിമാനക്കമ്പനികൾ പ്രത്യേക സർവിസും സലാലയിലേക്ക് നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ ആളുകൾ സലാലയിലേക്ക് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.