ഇബ്രി: കുവൈത്തിൽ തീപിടിത്തത്തിൽ അകാലത്തിൽ പൊലിഞ്ഞുപോയ പ്രവാസി സഹോദരങ്ങൾക്ക് ഇൻകാസ് ഇബ്രിയുടെ ആഭ്യമുഖ്യത്തിൽ ആദരാജ്ഞലികളും പ്രാർഥനയും നടത്തി.
പ്രവാസികൾ നേരിടുന്ന പല പ്രശ്നങ്ങളും പരിഹരിക്കാൻ നിയമ സംവിധാനമാണ് വേണ്ടതന്നും അനുശോചന യോഗത്തിൽ നേതാക്കൾ പറഞ്ഞു. കുവൈത്തിൽ പ്രവാസികൾ മരണപ്പെട്ടപ്പോൾ ലോകകേരള സഭ പോലുള്ള സംവിധാനം ഏത് രീതിയിലുള്ള ഇടപെടലാ ണ് നടത്തിയതെന്നു യോഗത്തിൽ നേതാക്കൾ ചോദിച്ചു.
പ്രവാസി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കേന്ദ്രത്തിലും കേരളത്തിലും പ്രവാസികാര്യ വകുപ്പ് മന്ത്രി ആവശ്യമാണന്ന് ഇൻകാസ് ഇബ്രി നേതാക്കൾ ആവശ്യപ്പെട്ടു. മരണപ്പെട്ട കുടുംബത്തിനെ ചേർത്തു നിർത്തിയ എല്ലാവരേയും നന്ദി അറിയിക്കുകയാണെന്നും ചികിത്സയിൽ കഴിയുന്നവരെ സഹായിക്കാൻ ഗവണ്മന്റുകൾ മുന്നോട്ടു വരണമെന്നും ആവശ്യപ്പെട്ടു.
ഇൻകാസ് ഇബ്രി പ്രസിഡന്റ് ടി.എസ്. ഡാനിയേൽ, ജനറൽ സെക്രട്ടറി, ഷിഹാബ് തട്ടാരുകുറ്റിയിൽ, ട്രഷറർ വിനുപ് വെണ്ട്രപ്പിള്ളി, വൈസ് പ്രസിഡന്റ് അൻസാരി ആറ്റിങ്ങൽ, ഷാനവാസ്. എൽദോ, ദീപു, പ്രഭാത്, സുഹൈൽ, നാസർ അസീസ്, ബദറുദ്ദീൻ, എബിൻ, രതീഷ്, സനൽ, അനന്ദു, ഷുഹൈബ് അംബി, പ്രഭാകരൻ, കുയിൽ നിസാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.