ഇബ്രിയി​ലെ ആദ്യകാല പ്രവാസി ഡോ. രാജേന്ദ്രൻ നായർ നാട്ടിൽ നിര്യാതനായി

ഇബ്രി: ഒമാൻ ഇബ്രിയി​ലെ സാമൂഹിക സംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും ഇബ്രി ഇന്ത്യൻ സ്കൂൾ സ്ഥാപകരിലൊരാളുമായിരുന്ന തിരുവനന്തപുരം സ്വദേശി ഡോ. രാജേന്ദ്രൻ നായർ (74) നാട്ടിൽ നിര്യാതനായി. ഇബ്രി ആസ്റ്റർ ഹോസ്പിററലിന്‍റെ ഉടമസ്ഥരിൽ ഒരാളാണ്​. നേരത്തെ ഇത്​ ഒമാൻ മെഡിക്കൽ ​കോംപ്ലക്സ്​ എന്ന സ്​ഥാപനമായിരുന്നു.

നാല്​ പതിറ്റാണ്ടോളം ഇബ്രിയിൽ പ്രവർത്തിച്ച ഇദ്ദേഹം ഇന്ത്യൻ കമ്യൂനിറ്റിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മുൻനിരയിലായിരുന്നു. ഐ.എം.എ നെടുമ്പാശ്ശേരിയുടെ ആദ്യകാല മെംബർമാരിൽ ഒരാളാണ്​. ഇന്ത്യൻ എംബസി കൗൺസിലർ , ഇന്ത്യൻ സ്കൂൾ ഇബ്രി പ്രസിഡന്റ് എന്നീ നിലയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. നാല്​ മാസം മുമ്പാണ്​ ഇദ്ദേഹം നാട്ടിലേക്ക്​ തിരിക്കുന്നത്. ഭാര്യ: ഡോ. ഉഷ റാണി. മകൻ: ബിഷ്​ണു കിരൺ. മരുമകൾ: ഡോ. കാർത്തിക. 

Tags:    
News Summary - first expatriate in Ibri Dr. Rajendran Nair passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.