മസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ചിന്റെ 14ാം വാർഷികം ഒമാൻ അവന്യൂസ് മാളിലെ ബൗഷർ കസ്റ്റമർ എൻഗേജ്മെൻ്റ് സെൻ്ററിൽ വിപുലമായ പരിപാടികളോടെ നടന്നു. മികവ്, നൂതനത്വം, ഉപഭോക്താവിന്റെ ആദ്യ സമീപനം എന്നിവയോടെ ഒമാനെ സേവിക്കുന്നതിനുള്ള കമ്പനിയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് വാർഷികം എടുത്ത് കാണിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ചടങ്ങിൽ 2025ലെ ലുലു എക്സ്ചേഞ്ചിന്റെ വാൾ കലണ്ടർ പുറത്തിറക്കി. കഴിഞ്ഞ വർഷം കുട്ടികൾക്കായി നടത്തിയ ലുലു എക്സ്ചേഞ്ച് ചിത്രരചന മത്സരത്തിൽ വിജയികളായ പന്ത്രണ്ട് കലാസൃഷ്ടികൾ ഉൾപ്പെടുത്തിയതാണ് കലണ്ടർ. ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ ലതീഷ് വിചിത്രൻ ആണ് കലണ്ടർ പ്രകാശനം ചെയ്തത്. ചിത്ര രചന മത്സരത്തിൽ വിജിയികളായ നാസിഷ് ഷൗക്കത്ത് മുഖാരി, കേശവബാല ബാബുമോൻ, സാറാ മുസ്തഫ, അബ്ബാസ് ഷക്കിൽ അലി, ബേണിസ് അഡ്രിയൻ എൽ. ദാദോർ, കെ.എസ്. ആദി ശ്രീകേശവ്, പ്രീതിഷ ഭട്നാഗർ, ദുർവി സോണി, ഗൗരംഗി, ഓഡ്രി അർനില, അരുൺ, ഹവിഷ് രാജേഷ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴിൽ സമീപ വർഷങ്ങളിൽ ഒമാൻ ശ്രദ്ധേയമായ സാമ്പത്തിക പരിവർത്തനം കൈവരിച്ചതായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. അതിന്റെ വളർച്ചക്കും പുരോഗതിക്കും സംഭാവന നൽകി ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ലുലു എക്സ്ചേഞ്ച് അഭിമാനിക്കുന്നു. നൂതനത്വത്തോടുള്ള ലുലു എക്സ്ചേഞ്ചിന്റെ അചഞ്ചലമായ പ്രതിബദ്ധത ആവർത്തിക്കാനും എല്ലാ കാര്യങ്ങളിലും ഉപഭോക്തൃ കേന്ദ്രീകൃതമാകാനും 14ാം വാർഷികം ആഘോഷിക്കുന്ന വേളയിലും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെയും പങ്കാളികളുടെയും ഒമാനിലെ ജനങ്ങളുടെയും വിശ്വാസത്തിന്റെ യും പിന്തുണയുടെയും തെളിവാണ് 14ാം വാർഷികമെന്ന് ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ ലതീഷ് വിചിത്രൻ പറഞ്ഞു.
സി.എസ്.ആർ സംരംഭങ്ങളോടെ വാർഷിക ആഘോഷങ്ങൾ ജനുവരിവരെ വിവിധ ശാഖകളിൽ തുടരും. ഉപഭോക്താക്കളുമായും സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.luluexchange.com സന്ദർശിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.