മസ്കത്ത്: മത്സ്യകൃഷി വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഭക്ഷ്യസുരക്ഷാ പദ്ധതികൾക്ക് കരുത്തേകുന്നു. ഗവർണറേറ്റിൽ അഞ്ച് മത്സ്യകൃഷി പദ്ധതികൾ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് നടക്കുന്നത്. ഇതിന് പുറമെ വിവിധ വിലായത്തുകളിലായി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്വകാര്യ ഫാമുകളുമുണ്ട്.
ഡയറക്ടറേറ്റിലെ ഫിഷറീസ് വെൽത്ത് വകുപ്പിലെ വിദഗ്ധരും മന്ത്രാലയത്തിലെ വിദഗ്ധരും ഈ പദ്ധതികൾക്ക് സാങ്കേതിക സഹായവും മറ്റും നൽകുന്നുണ്ടെന്ന് വടക്കൻ ബാത്തിനയിലെ കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് ജനറൽ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ എൻജിനീയർ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹദ്ദാബി പറഞ്ഞു. അക്വാകൾച്ചർ, ക്വാളിറ്റി കൺട്രോൾ ചട്ടങ്ങളിൽ വ്യക്തമാക്കിയ ആവശ്യകതകൾക്ക് അനുസൃതമായാണ് ലൈസൻസ് നൽകുന്നത്. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിലെ വിദഗ്ധർ ഈ പദ്ധതികൾ പിന്തുടരുകയും സാങ്കേതിക പിന്തുണ നൽകുകയും ചെയ്യുന്നുണ്ടെന്ന് അൽ ഹദ്ദാബി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.