ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല വ​ർ​ധ​ന​: റ​മ​ദാ​നി​ലെ ആ​ദ്യ എ​ട്ട്​ ദി​ന​ങ്ങ​ളി​ൽ സി.​പി.​എ​ക്ക്​ ല​ഭി​ച്ച​ത്​ 98 പ​രാ​തി​ക​ൾ

വി​ല​ക്ക​യ​റ്റം നി​രീ​ക്ഷി​ക്കാ​ൻ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ

മ​സ്ക​ത്ത്​: വി​വി​ധ ഉ​പ​ഭോ​ക്തൃ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും വി​ല വ​ർ​ധ​ന​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ റ​മ​ദാ​നി​ലെ ആ​ദ്യ എ​ട്ട്​ ദി​ന​ങ്ങ​ളി​ൽ 98 പ​രാ​തി​ക​ൾ ​ല​ഭി​ച്ചെ​ന്ന്​ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) അ​റി​യി​ച്ചു. വി​ശു​ദ്ധ മാ​സ​ത്തി​ലെ വി​ല​നി​ർ​ണ​യ രീ​തി​ക​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ ജാ​ഗ്ര​ത​യാ​ണി​ത് ​സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന്​ സി.​പി.​എ ചെ​യ​ർ​മാ​ൻ സു​ലാ​യം ബി​ൻ അ​ലി അ​ൽ ഹ​ക്മാ​നി പ​റ​ഞ്ഞു. അ​ന്യാ​യ വി​ല, ഷെ​ൽ​ഫു​ക​ളി​ൽ വ്യ​ക്ത​മാ​യ വി​ല ലേ​ബ​ലി​ങ്​ ഇ​ല്ലാ​ത്ത​ത്, ഷെ​ൽ​ഫും യ​ഥാ​ർ​ഥ വി​ല​യും ത​മ്മി​ലു​ള്ള പൊ​രു​ത്ത​ക്കേ​ടു​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ്​ പ്ര​ധാ​ന​മാ​യും ഉ​ണ്ടാ​യി​രു​ന്ന​ത്. ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മ​ത്തി​നും അ​തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടി​വ് ച​ട്ട​ങ്ങ​ൾ​ക്കും അ​നു​സ​രി​ച്ച്​ ഈ ​ആ​ശ​ങ്ക​ക​ളെ സി.​പി.​എ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു​ണ്ടെ​ന്ന്​ ഹ​ക്മാ​നി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി.

ഹോ​ട്ട്‌​ലൈ​ൻ, വെ​ബ്‌​സൈ​റ്റ്, വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ ചാ​ന​ലു​ക​ളി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ അ​തോ​റി​റ്റി​യെ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. കൂ​ടാ​തെ, ജു​ഡീ​ഷ്യ​ൽ ഓ​ഫി​സ​ർ​മാ​ർ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. രാ​ത്രി​യും പ​ക​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തോ​റി​റ്റി അ​തി​ന്‍റെ നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​ക​ളും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Food price hike: In first eight days of Ramadan CPA received 98 complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.