മസ്കത്ത്: സൗദി അറേബ്യയിൽ നടന്ന ജി.സി.സി രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അന്തരാഷ്ട്ര സമ്മേളനത്തിൽ ഒമാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അധികൃതർ പങ്കാളികളായി. വിഡിയോ കോൺഫറൻസ് വഴിയാണ് ഒമാൻ പങ്കാളിത്തം വഹിച്ചത്. ജി.സി.സി രാജ്യങ്ങളിലെ കൃഷി വകുപ്പ് അണ്ടർ സെക്രട്ടറിമാർ, വിവിധ സർവകലാശാലകളിലെ അക്കാദമിക് വിദഗ്ധർ, ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ എന്നിവരും ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ, ലോക ബാങ്ക്, കാർഷിക വികസനത്തിനുള്ള അറബ് കൂട്ടായ്മ, യുനൈറ്റഡ് നാഷൻസ് പാരിസ്ഥിതിക പദ്ധതി വകുപ്പ് എന്നീ കൂട്ടായ്മകളും രണ്ടുദിവസത്തെ പരിപാടിയിൽ പങ്കെടുത്തു.
കൃഷി വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് നാസർ അൽ ബക്രിയാണ് ഒമാൻ സംഘത്തെ നയിച്ചത്. ജി.സി.സി രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യവും പുതിയ വിവരങ്ങളും പരിപാടിയിൽ പങ്കുവെച്ചു. ഭക്ഷ്യ സുരക്ഷ നേരിടുന്ന പ്രധാന വെല്ലുവിളികൾ, ആവശ്യമായ സംരക്ഷണ നടപടികൾ, ഭക്ഷ്യ അരക്ഷിതാവസ്ഥക്കെതിരായ വിജയം അവലോകനം ചെയ്യുക, ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള പ്രാദേശിക അവബോധം വർധിപ്പിക്കുക എന്നിവയും സമ്മേളനത്തിെൻറ അജണ്ടയുടെ ഭാഗമായിരുന്നു.ജി.സി.സിക്ക് വേണ്ടി സമഗ്രമായ ഒരു ഭക്ഷ്യ സംവിധാനം രൂപപ്പെടുത്തണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.