മനാമ: സാഖിർ മരുഭൂമിയിലെ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിലെ മണൽത്തരികളെപ്പോലും കോരിത്തരിപ്പിച്ചുകൊണ്ട് നടന്ന ആവേശോജ്ജ്വലമായ ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീയിൽ മാക്സ് വെർസ്റ്റാപ്പൻ ജേതാവ്.
യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തി ഒന്നാം പോളിൽ മൽസരിച്ച വെർസ്റ്റാപ്പൻ അനായാസമായി വിജയം കൈപ്പിടിയിലൊതുക്കിയപ്പോൾ രണ്ടാം പോളിൽ മൽസരിച്ച റെഡ്ബുള്ളിന്റെ തന്നെ സെർജിയോ പെരസ് രണ്ടാമതെത്തി.ഫെറാരിക്കുവേണ്ടി മൽസരിച്ച കാർലോസ് സൈൻസിനെ പിന്നിലാക്കി രണ്ടുതവണ ചാമ്പ്യനായിട്ടുള്ള ഫെർണാണ്ടോ അലോൻസോ മൂന്നാമതായി. ആസ്റ്റൺ മാർട്ടിനുവേണ്ടിയാണ് ഫെർണാണ്ടോ മൽസരിച്ചത്.
ഫോർമുല 2
ഫ്രഞ്ച് താരം ആർട്ട് ഗ്രാൻഡ് പ്രീയുടെ തിയോ പോർച്ചെയർ ഫോർമുല ടു റേസിൽ ഒന്നാമതെത്തി. 19.6 സെക്കൻഡിന്റെ അവിശ്വസനീയ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. റാൽഫ് ബോസ്ചുംഗ് രണ്ടാമതെത്തി.
ഫോർമുല 3
ബ്രസീലിയൻ താരം ഗബ്രിയേൽ ബോർട്ടോലെറ്റോ ഫോർമുല ത്രീ റേസിൽ ചാമ്പ്യനായി. ഇറ്റാലിയൻ ഡ്രൈവർ ഗബ്രിയേൽ മിനിയാണ് ആദ്യം ഫിനിഷ് ചെയ്തതെങ്കിലും സ്റ്റാർട്ടിങ് പിഴവിന്റെ പേരിൽ അഞ്ചു സെക്കൻഡ് പെനാൽറ്റി നൽകിയതാണ് ഗബ്രിയേലിന് ഗുണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.