മസ്കത്ത്: അൽസലാമ ഇന്റർനാഷനൽ മെഡിക്കൽ സെന്ററും നേതാജി ഫുട്ബാൾ ക്ലബും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഹോസ്പിറ്റൽ സ്പോൺസർ ഡോ. മാജിദ് അലി റാഷിദ് അൽ സെയ്തി ഉദ്ഘാടനം ചെയ്തു. അൽസലാമ മാനേജിങ് ഡയറക്ടർ സിദ്ദീഖ് മങ്കട അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകയും ടൈംസ് വുമൺ ഐക്കൺ അവാർഡ് ജേതാവുമായ രേഖ പ്രേം മുഖ്യാതിഥിയായി. ഡോ. മുഹമ്മദ് മുനീർ, ഡി. സജാദ് സിദ്ദീഖ്, മാനേജർ ശൈഖ് ഉദുമാൻ, സിജോ, ബാലകൃഷ്ണൻ വലിയാട്ട്, രഞ്ജിത്ത് ഞാങ്കടവ്, വരുൺ, അസീം, ഷാഫി, ഇബ്രാഹിം ഒറ്റപ്പാലം, റാഷിഖ്, ഫാസിൽ, ഹാദി, വിനീഷ്, രഞ്ജിത്ത്, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള പ്രിവിലേജ് കാർഡ് ഹോസ്പിറ്റൽ എം.ഡി. സജാദ് നേതാജി പ്രോഗ്രാം പ്രസിഡന്റ് അസിമിനു നൽകി. ജീവകാരുണ്യരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി രേഖ പ്രേമിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.