മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിലെ എയർ ബബ്ൾ ധാരണപ്രകാരം ബജറ്റ് വിമാന കമ്പനിയായ ഇൻഡിഗോ എയർലൈൻസും മസ്കത്തിൽ നിന്നു തിരിച്ചും സർവിസ് നടത്തും. കൊച്ചിക്ക് പുറമെ ഡൽഹി, ചെന്നൈ, ലഖ്നോ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് സർവിസുകൾ.
കൊച്ചിയിലേക്ക് ഒക്ടോബർ 11നാണ് സർവിസ് തുടങ്ങുക. ഞായർ, ബുധൻ ദിവസങ്ങളിലായിരിക്കും വിമാനങ്ങൾ. ഒക്ടോബർ 24 വരെ രണ്ട് പ്രതിവാര സർവിസുകൾക്കാണ് അനുമതിയുള്ളത്. മസ്കത്തിൽ നിന്ന് കൊച്ചിയിലേക്ക് 80 റിയാൽ മുതലാണ് ഇൻഡിഗോയിൽ നിരക്ക്.
എയർ ബബ്ൾ ധാരണപ്രകാരം എയർഇന്ത്യ എക്സ്പ്രസ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും സർവിസ് നടത്തുന്നുണ്ട്. ഒമാൻ എയർ കൊച്ചിയടക്കം മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്കാണ് സർവിസ് പ്രഖ്യാപിച്ചത്. ബജറ്റ് വിമാന കമ്പനിയായ സലാം എയർ ആകെട്ട കോഴിക്കോടും തിരുവനന്തപുരവുമടക്കം ആറിടങ്ങളിലേക്കാണ് സർവിസ് നടത്തുക. നവംബർ 30 വരെയാണ് എയർ ബബ്ൾ കരാർ ധാരണ നിലവിലുള്ളത്. ധാരണപ്രകാരം ഒരു സെക്ടറിൽ 10,000 യാത്രക്കാർക്കാണ് അനുമതിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.