മസ്കത്ത്: ഗാലന്റ്സ് എഫ്.സി ഒമാൻ ബവാബയുമായി ചേർന്നു സംഘടിപ്പിച്ച ലീഗ ഡി ഫുട്ബാൾ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ യുനൈറ്റഡ് കേരള ജേതാക്കളായി. ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ ഫൈനൽ മത്സരത്തിൽ ഡൈനാമോസ് എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തി കിരീടമണിഞ്ഞത്.
മൂന്നാം സ്ഥാനം സൈനോ എഫ്.സിയും നാലാം സ്ഥാനം നിസ്വ എഫ്.സിയും കരസ്ഥമാക്കി. ഒന്നു മുതൽ നാലു സ്ഥാനക്കാർക്ക് ട്രോഫിയും കാഷ് പ്രൈസും നൽകി. ടൂർണമെന്റിലെ മികച്ച കീപ്പറായി മുഹ്സിൻ, ടോപ്പ് സ്കോറർ നദീം (ഇരുവരും ഡൈനാമോസ് എഫ്.സി), മികച്ച കളിക്കാരനായി ബദർ, ഡിഫന്ററായി നിധിൽ (ഇരുവരും യുനൈറ്റഡ് കേരള എഫ്.സി) വ്യക്തിഗത നേട്ടങ്ങൾ കരസ്ഥമാക്കി.
സന്തോഷ് ട്രോഫി, അഖിലേന്ത്യ താരങ്ങൾ ഉൾപ്പെടെ കളിച്ച ടൂർണ്മന്റ് കാണാൻ നിരവധി പേർ എത്തിയിരുന്നു. ജനപങ്കാളിത്തവും ഫലസ്തീൻ ഐക്യദാർഢ്യവും സന്ദേശങ്ങളും സംഘാടന മികവും ടൂർണമെന്റിന്റെ പൊലിമ കൂട്ടി. അടുത്ത വർഷവും ഇതിലും മികച്ച രീതിയിൽ ടൂർണമെന്റ് നടത്താൻ ശ്രമിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.