ജി.​സി.​സി അ​ഴി​മ​തി വി​രു​ദ്ധ വി​ദ​ഗ്ധ സ​മി​തി: ഒ​മാ​ൻ പ​​ങ്കെ​ടു​ത്തു

മ​സ്ക​ത്ത്​: ജി.​സി.​സി അ​ഴി​മ​തി വി​രു​ദ്ധ വി​ദ​ഗ്ധ സ​മി​തി​യു​ടെ 29ാമ​ത് യോ​ഗ​ത്തി​ൽ സു​ൽ​ത്താ​നേ​റ്റ് പ​​ങ്കെ​ടു​ത്തു. ഒ​മാ​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ സ്റ്റേ​റ്റ് ഓ​ഡി​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ (എ​സ്.​എ.​ഐ) ആ​ണ്​ സം​ബ​ന്ധി​ച്ച​ത്. റി​യാ​ദി​ലെ ജി.​സി.​സി സെ​ക്ര​ട്ടേ​റി​യ​റ്റ് ജ​ന​റ​ൽ പ​രി​സ​ര​ത്താ​യി​രു​ന്നു യോ​ഗം ചേ​ർ​ന്ന​ത്. അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ യോ​ഗ്യ​ത​യു​ള്ള ബോ​ഡി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പ​ഠി​ച്ച് സ്റ്റേ​റ്റ് ഓ​ഡി​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ത​യാ​റാ​ക്കി​യ സം​യു​ക്ത ജി.​സി.​സി വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ന്റെ അ​ഴി​മ​തി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി യോ​ഗം പ​രി​ശോ​ധി​ച്ചു.

അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടാ​നും ജി.​സി.​സി എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​സ​ക്ത​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ യോ​ഗം അ​ഭി​പ്രാ​യ​ങ്ങ​ൾ കൈ​മാ​റി.

Tags:    
News Summary - GCC Anti-Corruption Committee: Oman participates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.