മസ്കത്ത്: വിസ കാലാവധി കഴിഞ്ഞവർക്കും ഒളിച്ചോടിയവർക്കും അംഗീകൃത താമസ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവർക്കും പിഴയടക്കാതെ ജന്മനാടുകളിലേക്ക് മടങ്ങാൻ ഒമാൻ പ്രഖ്യാപിച്ച പൊതുമാപ്പ് ബന്ധപ്പെട്ടവർ ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.https://www.manpower.gov.om/Manpower/ManpowerEServicesPortal/GracePeriodManagement/RegiseterWorkerIn GracePeriod എന്ന ലിങ്കിലാണ് ബന്ധപ്പെട്ട തൊഴിലാളികൾ രജിസ്ട്രേഷൻ നടത്തേണ്ടത്. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് സാമൂഹിക പ്രവർത്തകരുടെ സഹായം തേടുകയോ അല്ലെങ്കിൽ സനദ് സെൻററുകൾ വഴിയും രജിസ്ട്രേഷൻ നടത്താവുന്നതാണ്.
എംബസിയിലും രജിസ്ട്രേഷന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുമാപ്പ് അവസാനിക്കുന്ന ഡിസംബർ 31വരെ ഇൗ സൗകര്യം ലഭ്യമാകും. തൊഴിൽ മന്ത്രാലയത്തിെൻറ ക്ലിയറൻസ് ലഭിച്ചവരിൽ സാധുവായ യാത്രാരേഖ കൈവശമുള്ളവർ വിമാന ടിക്കറ്റ് എടുത്ത ശേഷം പി.സി.ആർ പരിശോധനയും നടത്തി മസ്കത്ത് വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെടാവുന്നതാണ്.
പാസ്പോർട്ട് നഷ്ടമായവർക്ക് മസ്കത്തിലെ ബി.എൽ.എസ് ഒാഫിസിലോ അല്ലെങ്കിൽ ഒമാെൻറ വിവിധ ഭാഗങ്ങളിലോ ഉള്ള അംഗീകൃത കലക്ഷൻ സെൻററുകളിലോ എത്തി എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം.ദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർ അതത് മേഖലകളിലെ ഒാണററി കോൺസുലാർ ഏജൻറുമാർ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ മസ്കത്തിലെ ബി.എൽ.എസിെൻറ ഒാഫിസിലേക്കോ അംഗീകൃത കലക്ഷൻ സെൻററുകളിലേക്കോ എത്തിക്കണം.
സാമൂഹിക പ്രവർത്തകർ മുഖേനയും എമർജൻസി സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ എത്തിക്കാം.രജിസ്ട്രേഷൻ, എമർജൻസി സർട്ടിഫിക്കറ്റ് തുടങ്ങിയ വിഷയങ്ങളിൽ യഥാക്രമം cw.muscat@mea.gov.in, 80071234, 94149703, cons.muscat@mea.gov.in, 93577979,79806929,24695981 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.