നീരാ നന്ദു, പത്മിനി പുരുഷോത്തം
സൂർ: കെട്ടിടം തകർന്നു വീണു ഗുജറാത്തി ദമ്പതികൾ മരണപെട്ടു. ഒമാനിലെ വാണിജ്യ വ്യവസായ രംഗത്തെ അതികായനായ പുരുഷോത്തം നീരാ നന്ദു (88), ഭാര്യ പത്മിനി പുരുഷോത്തം (80) എന്നിവരാണ് താമസിക്കുന്ന കെട്ടിടം തകർന്നു വീണതിനെ തുടന്ന് മരണപ്പെട്ടത്.ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. സൂറിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട മഴയിൽ കുതിർന്ന അദ്ദേഹം താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മാറി താമസിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാത്രി ഒരു മണിയോടെ അത്യാഹിതം സംഭവിക്കുന്നത്. അധികൃതരുടെ അഹോരാത്ര പരിശ്രമങ്ങക്കൊടുവിൽ രാവിലെ എട്ടര മണിയോടെയാണ് മൃത ദേഹം കണ്ടെടുക്കാനായായതു .
70 വർഷത്തോളാമായി സൂറിൽ കച്ചവടം നടത്തികൊണ്ടിരിക്കയായിരുന്ന നീരാ നന്ദു ഒമാനിലെ പഴയ കാലത്തെ ഒട്ടുമിക്ക വാണിജ്യ വ്യവസായ പ്രമുഖരുമായി വളരെ അടുത്ത ബന്ധനങ്ങൾ പുലർത്തിയിരുന്നു. സത്യ സന്ധമായ ഇടപെടലുകളിലൂടെ ഒമാനി സമൂഹത്തിന്റെ നിർലോഭമായ സ്നേഹവും സഹകരണവും ലഭ്യമായ അദ്ദേഹത്തിന്റെ സൂർ ലേഡീസ് സൂഖിലെ ഹീരാനന്ദ് കിഷൻദാസ് കടയിൽ പ്രധാനമായും ഒമാനി വസ്ത്രങ്ങൾ , സുഗന്ധ ദ്രവ്യങ്ങൾ തുടങ്ങിയ സാധങ്ങളാണ് വ്യാപാരം നടത്തിയിരുന്നത്. ഒമാനിലെ തന്നെ ഏറ്റവും പഴയ കച്ചവടക്കാരൻ എന്ന നിലക്ക്, ചരിത്രനേഷികൾ സുൽത്താനേറ്റിന്റെ വളർയുടെ ചരിത്രങ്ങൾ തേടി അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നു
ഒമാൻ ടി.വി, റേഡിയോ ഉൾപ്പെടയുള്ള മാധ്യമങ്ങൾ അദ്ദേഹത്തിന്റെ നിരവധി അഭിമുഖങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. പെട്രോ ഡോളറിന്റെ വളർച്ചക്ക് മുമ്പ്, ഗതാഗത സൗകര്യങ്ങളോ വൈദുതിതിയോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത കാലത്തെ പറ്റി പുതിയ തലമുറയോട് ആവേശത്തോടെ സംസാരിക്കുമായിരുന്നു. പണ്ട് കാലത്ത് ദൂരെ ദിക്കുകളിൽ നിന്ന് അവശ്യ സാധനങ്ങൾ ഉരുവിൽ കൊണ്ട് വന്നു സൂറിൽ വില്പന നടത്തിയ കാര്യമൊക്കെ 'ഗൾഫ് മധ്യവുമായി നിരവധി തവണ അദ്ദേഹം പങ്കു വെച്ചിട്ടുണ്.
മലയാളി സമൂഹവുമായി വളരെ നല്ല സ്നേഹ ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തന്റെ വിടവാങ്ങലിൽ 20 വർഷത്തോളം അദ്ദേഹത്ത്തിന്റെ നിഴൽ പോലെ കൂടെ നടന്ന, ഒന്നിച്ചു ജോലി ചെയത മോഹൻ ഉൾപ്പെടെ നിരവധി പരിചയക്കാരുടെ നടുക്കം ഇതീവരെ മാറിയിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.