മസ്കത്ത്: നാട്ടിലെയും പ്രവാസ ലോകത്തെയും വിശേഷങ്ങൾ വിശ്വാസ്യതയോടെ വായനക്കാരിലേക്കെത്തിക്കുന്ന ‘ഗൾഫ് മാധ്യമ’ത്തിന്റെ ‘മസ്കത്ത് സിറ്റി’ പ്രചാരണ കാമ്പയിന് തുടക്കമായി. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ വരിചേർന്ന് ഉദ്ഘാടനം ചെയ്തു.
ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ ഷക്കീൽ ഹസൻ പത്രം കൈമാറി. ഗൾഫ് മാധ്യമം ഓഫിസിൽ നടന്ന ചടങ്ങിൽ സർക്കുലേഷൻ കോഓഡിനേറ്റർ മുഹമ്മദ് നവാസ്, വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
‘മസ്കത്ത് സിറ്റി’ സർക്കുലേഷൻ കാമ്പയിൻ ഫെബ്രുവരി 15 മുതൽ 29 വരെയാണ് നടക്കുക. പതിവുപോലെ ഇപ്രാവശ്യവും വായനക്കാർക്ക് ആകർഷകമായ ഇളവുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.
പത്രത്തിന് ഒരു വർഷത്തേക്ക് 39 റിയാലാണ് വരിസംഖ്യ. ഇതിൽ വരിചേരുന്നവർക്ക് അബീർ ഹോസ്പിറ്റൽ നൽകുന്ന പത്ത് റിയാലിന്റെ ഹെൽത്ത് ചെക്കപ്പ് വൗച്ചർ, പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ മൂന്ന് റിയാലിന്റെ ഫുഡ് കൂപ്പൺ എന്നിവ നൽകും. ഇതിനുപുറമെ ഒരു വർഷത്തേക്ക് കുടുംബം മാഗസിൻ സൗജന്യമായി ലഭിക്കുകയും ചെയ്യും.
കുടുംബം മാഗസിന് വരിചേരുന്നവർക്ക് ഇൻസ്റ്റന്റ് ഓഫറാണുള്ളത്. ഒരു വർഷത്തേക്ക് നാല് റിയാലാണ് വരിസംഖ്യ. ഇതിന്റെ കൂടെ പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ മൂന്ന് റിയാലിന്റെ ഫുഡ് കൂപ്പണും നൽകും. ഒമാനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഏക ഇന്ത്യൻ പത്രമാണ് ‘ഗൾഫ് മാധ്യമം’. വരിചേരുന്നതിനായി 95629600, 24811085 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.