സലാല: കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സലാലയിൽ നടന്ന ഗൾഫ് മാധ്യമം 'ഹാർമണിയസ് കേരള'ഇവൻറിെൻറ ടിക്കറ്റ് വിൽപനയിൽനിന്ന് ലഭിച്ച തുകയിൽ പ്രളയദുരിതാശ്വാസത്തിനായി നൽകുമെന്ന് പ്രഖ്യാപിച്ച വിഹിതം കൈമാറി. കോഴിക്കോട്ടു നടന്ന ചടങ്ങിൽ പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലിക്ക് ചെക്ക് കൈമാറി. കേരളത്തിൽ പ്രളയദുരിതബാധിതർക്കായി നിരവധി വീടുകൾ നിർമിച്ചുനൽകിയ എൻ.ജി.ഒ ആണ് പീപ്ൾസ് ഫൗണ്ടേഷൻ. സലാലയിൽ നിന്നുള്ള കെ. സൈനുദ്ദീൻ, ഷജീൽ ബിൻ ഹസൻ എന്നിവരും സംബന്ധിച്ചു.
ഈ വർഷം മസ്കത്തിൽ ആസൂത്രണം ചെയ്തിരുന്ന ഗൾഫ് മാധ്യമം ഇവൻറിനുശേഷം തുക സംയുക്തമായി നൽകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് സലാല ഇവൻറിെൻറ തുക കൈമാറിയത്. ഗൾഫ് മാധ്യമത്തിെൻറ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള പ്രഖ്യാപനം പൂർത്തീകരിക്കാനായതിൽ സന്തോഷമുണ്ടെന്നും ഇതിൽ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ഗൾഫ് മാധ്യമം-മീഡിയവൺ സലാല കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ജി. സലീം സേട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.