സലാല: സെന്റർ ഫോർ ഗൗഡൻസ് ആൻഡ് എജുക്കേഷൻ ഇന്ത്യ (സിജി) സലാലയിൽ ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന പരിപാടിയിൽ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. അനീസ് അലി സംസാരിച്ചു. മനോരോഗങ്ങൾ അസാധാരണമല്ല, ഇച്ഛാശക്തിയോടെ നേരിടാൻ കഴിയണം. രോഗലക്ഷണങ്ങൾ മറച്ചുവെക്കേണ്ടതല്ലെന്നും സൗഹാർദപരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
ഹുസൈൻ കാച്ചിലോടി അധ്യക്ഷത വഹിച്ചു. ഡോ. നിഷ്താർ, ഡോ. അബൂബക്കർ സിദ്ദീഖ്, ശിഹാബ് കാളികാവ് എന്നിവർ ഉപഹാരം നൽകി. കെ. ഇബ്രാഹിം പൊന്നാനി, മുനവ്വിർ, ഷൗക്കത്ത് വയനാട്, മുതാർ, റസ്വാൻ, സ്വാലിഹ്, സഈദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.