മസ്കത്ത്: ആരോഗ്യമേഖലയിലെ പുത്തൻ ഉണർവുകളിലേക്ക് വാതിൽ തുറന്ന് ത്രിദിന ഒമാൻ ഹെൽത്ത് എക്സിബിഷനും കോൺഫറൻസിനും തുടക്കമായി. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി ബുധനാഴ്ച സമാപിക്കും. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ സയ്യിദ് മുഹമ്മദ് ബിൻ തുവൈനി അൽ സഈദ് ഉദ്ഘാടനം ചെയ്തു.
പ്രദർശനത്തിൽ മലേഷ്യ, തുർക്കിയ, ഇറാൻ, ഇന്ത്യ എന്നീ ആറു രാജ്യങ്ങളിൽനിന്നുള്ള പവലിയനുകളും ജനറൽ ഡയറക്ടറേറ്റിന്റെ കുടക്കീഴിൽ പോളണ്ട്, ജോർഡൻ, ഈജിപ്ത്, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തവും ഉണ്ട്. 50 സെഷനുകളിലായി 60ലധികം പ്രഭാഷണങ്ങളും നടക്കും. ആരോഗ്യസംരക്ഷണം നവീകരിക്കുക, സമൂഹത്തെ ശാക്തീകരിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേയം.
പാനൽ ചർച്ച നിക്ഷേപത്തെക്കുറിച്ചും ഭാവിയിൽ ഇത് എങ്ങനെ കാണപ്പെടുമെന്നതിനോടൊപ്പം ഒമാൻ വിപണിയെ കുറിച്ചും ചർച്ച ചെയ്യുന്നതാണെന്ന് ഫ്യൂച്ചർ ഹെൽത്ത് സഹസ്ഥാപകനും കോൺഫറൻസിലെ പ്രഭാഷകനുമായ ഡോ. അബ്ദുല്ല അൽ മമാരി പറഞ്ഞു. 160 പ്രദർശകരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.