മസ്കത്ത്: ഹെല്‍ത്ത് ആൻഡ് അവയര്‍നസ് എന്ന സന്ദേശത്തില്‍ സലാലയില്‍ ഓട്ടമത്സരം സംഘടിപ്പിച്ചു. കരാട്ടേ അക്കാദമി, ഒമാന്‍ കാന്‍സര്‍ അസോസിയേഷന് ദോഫാര്‍ ബ്രാഞ്ച്, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കള്‍ചര്‍, സ്പോര്‍ട്സ് ആൻഡ് യൂത്ത് എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.
കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ആരോഗ്യ ബോധവത്കരണങ്ങളുടെയും പ്രചാരണാര്‍ഥമായിരുന്നു മത്സരം. സുല്‍ത്താന്‍ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോര്‍ കള്‍ചര്‍ ആൻഡ് എന്റർടെയ്ൻമെന്റിൽനിന്ന് ആരംഭിച്ച കുട്ടികളുടെ മത്സരത്തില്‍ 12 വയസ്സില്‍ താഴെയുള്ളവർ പങ്കെടുത്തു. വിവിധ ഘട്ടങ്ങളിലായി രണ്ടു കിലോമീറ്ററായിരുന്നു മത്സര ദൂരം. മുതിര്‍ന്നവര്‍ക്ക് അഞ്ച്, പത്ത് കിലോമീറ്റര്‍ മത്സരവും നടന്നു. രണ്ടു കിലോമീറ്ററില്‍ അബ്ദുല്‍ മാലിക് ബിന്‍ സഈദ് അല്‍ ഹാഷിമിയും അഞ്ചു കിലോമീറ്ററില്‍ സാലിം ഹാതിം അല്‍ അംരിയും പത്തു കിലോമീറ്റര്‍ മത്സരത്തില്‍ ഇമാദ് ബിന്‍ ഫഹദ് അല്‍ ഫര്‍സിയും ഒന്നാം സ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.