ഹൃദയാഘാതം: കോഴിക്കോട്​ സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ കോഴിക്കോട്​ സ്വദേശി ഒമാനിൽ നിര്യാതനായി. കുറ്റ്യാടി തളീക്കരയിലെ കെ.വി ബഷീർ (52) ആണ്​ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. ഇദ്ദേഹം കോറത്ത്​ കോഫി ഷോപ്പ്​ നടത്തിവരികയായിരുന്നു. മസ്കത്ത്​ കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സഫീറ. മക്കൾ: മുഹമ്മദ് ഡാനിഷ്, ദിൽഷാ ഫാത്തിമ, ഹംദാൻ, മിൻസ സൈനബ്.

മസ്കത്ത്​ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ നമസ്കാര ശേഷം 1.30ന്​ അമീറാത്ത് ഖബർ സ്ഥാനിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർഅറിയിച്ചു.

Tags:    
News Summary - Heart attack: A native of Kozhikode passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.