മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ ദാവൂദ് (40) ആണ് മരിച്ചത്. നിസ്വ കെ.എം.സി.സി പ്രവർത്തകനായിരുന്നു. നാല് വർഷമായി ഒമാനിലുള്ള ദാവൂദ് അതിന് മുമ്പ് 10 വർഷത്തോളം ജിദ്ദയിലായിരുന്നു. ആറു മാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നുപോയത്.
പിതാവ്: പരേതനായ മുഹമ്മദാലി. മതാവ്: ജമീല. ഭാര്യ: റുബീന ചോലംപാറ(മങ്കട). മക്കൾ: റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ. സഹോദരങ്ങൾ: ജുവൈരിയ, മുനീറ, ഗഫൂർ, ശാക്കിറ. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് നിസ്വ കെ.എം.സി. സി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.