ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ എറണാകുളം സ്വദേശി വിമാനത്തിൽ മരിച്ചു

മസ്കത്ത്/മനാമ: കൊച്ചിയില്‍നിന്നും ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ എറണാകുളം സ്വദേശി വിമാനത്തില്‍ മരിച്ചു. ആലുവ യു.സി കോളജ് തോമസ് അബഹ്രാം മണ്ണില്‍ (74) ആണ് മരിച്ചത്. പരേതരായ മണ്ണില്‍ അബ്രഹാം തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും മകനാണ്. ബഹ്‌റൈനിലുള്ള മകനും ഒ.ഐ.സി.സി ബഹ്‌റൈന്‍ എറണാകുളം ജില്ലാ സെക്രട്ടറിയുമായ നിതീഷ് എബ്രഹാം സകറിയയുടെയും കുടുംബത്തിന്റെയും സമീപത്തേക്കുള്ള യാത്രയിലായിരുന്നു തോമസ് അബഹ്രാമും ഭാര്യ ലിജിനു അബ്രഹാമും.

ശാരീരീകാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. മസ്‌കത്ത് കിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ഒമാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ദീഖ് ഹസന്റെയും ഇന്‍കാസ്- ഒ.ഐ.സി.സി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്നുവരികയാണ്. മറ്റു മക്കള്‍: നിഷാന്ത് (കുവൈത്ത്), നിനീഷ് (യു.കെ).

Tags:    
News Summary - Ernakulam native died on the flight while traveling to Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.