ദാസൻ

ഹൃദയാഘാതം: തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന്​ തൃശൂർ തളിക്കുളം സ്വദേശി ഒമാനിൽ നിര്യാതനായി. പുന്നച്ചോട് ഹെൽത്ത് സെന്‍ററിന് സമീപ​ത്തെ കരീപറമ്പിൽ ചാത്തന്‍റെ മകൻ ദാസൻ (58) ആണ് മരിച്ചത്.

പ്രമുഖ കമ്പനിയായ ഗൾഫാറിൽ പ്ലാന്‍റ്​ ഡിപ്പാർട്ട്മെന്‍റിൽ ജോലി ചെയ്തു വരികയായിരുന്നു. ലീവ്​ കഴിഞ്ഞ്​ മാർച്ച് 29നാണ് ഇദ്ദേഹം തിരിച്ചെത്തിയത്​. കഴിഞ്ഞ 15 വർഷമായി ഒമാനിലാണ്​.

ഭാര്യ: സുനിത ഭായി (മാനേജർ, സിവിൽ സ​​പ്ലൈ ഓഫിസർ തൃശൂർ): മക്കൾ: കിരൺ ദാസ്, അനുപം. സഹോദരൻ: വേലായുധൻ (ഒമാൻ). മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Heart attack: Thrissur native dies in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.