മസ്കത്ത്: വടക്കൻ ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രിക്ക് തീയിടുകയും രോഗികളെയും മെഡിക്കൽ സ്റ്റാഫിനെയും നിർബന്ധിതമായി ഒഴിപ്പിക്കുന്നതും ഉൾപ്പെടെ ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.
കമാൽ അദ്വാൻ ആശുപത്രിക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. അഞ്ച് മെഡിക്കൽ സ്റ്റാഫും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആശുപത്രി ഡയറക്ടർ പറഞ്ഞു. ഗസ്സയെ വടക്കും തെക്കും രണ്ട് മേഖലകളാക്കിയാണ് ഇസ്രായേൽ ആക്രമിക്കുന്നത്. വടക്കൻ ഗസ്സ പൂർണമായും പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഇസ്രായേൽ നടത്തുന്നത്. ഇസ്രായേൽ ആക്രമണം തുടങ്ങുമ്പോൾ രോഗികളും ജീവനക്കാരുമടക്കം 350 പേരാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.