മസ്കത്ത്: ഒമാനിലെ വിദേശി ജനസംഖ്യയിൽ കുറവ്. ആഗസ്റ്റിൽ അമ്പതിനായിരത്തിലധികം പേരുടെ കുറവാണ് ഉണ്ടായതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈയിൽ 18.01 ലക്ഷമായിരുന്ന വിദേശികളുടെ എണ്ണം ആഗസ്റ്റിൽ 17.47 ലക്ഷമായാണ് കുറഞ്ഞത്.
മൊത്തം 53,895 പേരാണ് ഒരു മാസത്തിനുള്ളിൽ ഒമാൻ വിട്ടതെന്ന് കണക്കുകൾ കാണിക്കുന്നു. സ്വദേശികളുടെ എണ്ണത്തിൽ ഇക്കാലയളവിൽ ആറായിരത്തിലധികം പേരുടെ വർധനയുണ്ടായി. 27.26 ലക്ഷമായിരുന്ന സ്വദേശി ജനസംഖ്യ 27.32 ലക്ഷമായാണ് ഉയർന്നത്. അതേസമയം, രാജ്യത്തെ മൊത്ത ജനസംഖ്യയാകെട്ട ആഗസ്റ്റിൽ 44.80 ലക്ഷമായി കുറയുകയും ചെയ്തു.
ഒമാനിലെ 11 ഗവർണറേറ്റുകളിലെയും ജനസംഖ്യയിൽ കുറവുണ്ടായിട്ടുണ്ട്. മസ്കത്തിലാണ് ഏറ്റവുമധികം കുറവ്- 6.2 ശതമാനം. 27,000 വിദേശികളാണ് ഒരു മാസത്തിനുള്ളിൽ മസ്കത്ത് വിട്ടത്.
രണ്ടാം സ്ഥാനത്തുള്ള ദോഫാറിലെ ജനസംഖ്യയിൽ 5.6 ശതമാനത്തിെൻറ കുറവാണുണ്ടായത്. 2.07 ലക്ഷമായിരുന്ന വിദേശികളുടെ എണ്ണം 2.02 ലക്ഷമായാണ് കുറഞ്ഞതെന്നും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ പ്രതിമാസ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.