മസ്കത്ത്: വാഹനത്തിൽനിന്ന് സാധനങ്ങൾ വലിച്ചെറിയുന്നതിനെതിരെ ശിക്ഷാ നടപടിയുമായി സുൽത്താനേറ്റ്. നിയമം തെറ്റിക്കുന്നവർ 300 റിയാൽ പിഴയടക്കാനും 10 ദിവസത്തെ തടവുശിക്ഷക്കും വിധിക്കപ്പെട്ടേക്കാം. റോഡിലേക്ക് വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ വലിച്ചെറിയുന്നവർ ആർട്ടിക്കിൾ 49/6 പ്രകാരം ശിക്ഷക്ക് അർഹരായിരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് നിശ്ചയിച്ച സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അലക്ഷ്യമായ മാലിന്യ സംസ്കരണ സമ്പ്രദായത്തെ നിരുത്സാഹപ്പെടുത്താനും പൊതു ശുചിത്വവും സുരക്ഷയും നിലനിർത്താനുമാണ് ലക്ഷ്യമിടുന്നതെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.