മസ്കത്ത്: ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി നേതൃത്വത്തിൽ മതസൗഹാർദ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. വാദി കബീറിലെ ലേബർ ക്യാമ്പിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നുമുള്ള തൊഴിലാളികളോടൊപ്പമാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. എല്ലാ അർഥത്തിലും സമൂഹത്തിലെ അർഹിക്കുന്നവരോടൊപ്പമാകണം നമ്മുടെ പങ്കുവെക്കൽ എന്ന ചിന്തയിൽനിന്നാണ് ഇത്തവണത്തെ ഇഫ്താർ ലേബർ ക്യാമ്പിലെ സഹോദരങ്ങൾക്കൊപ്പമാക്കിയതെന്ന് ഇഫ്താർ സന്ദേശം നൽകി ഇൻകാസ് ഗ്ലോബൽ കമ്മിറ്റിയുടെ ഉന്നതാധികാര ഇലക്ഷൻ സമിതി സംസ്ഥാന കൺവീനർ എൻ.ഒ. ഉമ്മൻ പറഞ്ഞു.
റമദാൻ പുണ്യമാസത്തിലെ അനുഗ്രഹങ്ങളും നന്മകളും ഏറ്റുവാങ്ങി സമൂഹത്തിലെ സാധാരണക്കാരായ ആളുകളെ ചേർത്തുനിർത്തിക്കൊണ്ട് മതസൗഹാർദത്തിന്റെയും സഹവർത്തിത്വത്തിന്റെയും മഹനീയ സന്ദേശം ലോകത്തിന് പകരാൻ നമുക്കാവണമെന്ന് ഇൻകാസ് ഒമാൻ പ്രസിഡന്റ് അഡ്വ. എം.കെ. പ്രസാദ് ആശംസകളർപ്പിച്ച് പറഞ്ഞു.
ഇഫ്താർ കമ്മിറ്റിയുടെ കൺവീനർ റെജി ഇടിക്കുളയുടെ നേതൃത്വത്തിലാണ് വിരുന്ന് സംഘടിപ്പിക്കപ്പെട്ടത്.ഇൻകാസ് ഒമാൻ വർക്കിങ് പ്രസിഡന്റുമാരായ സലീം മുതുവമ്മേൽ,നിയാസ് ചെണ്ടയാട്, മാത്യു മെഴുവേലി, ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട്, ട്രഷറർ സജി ചങ്ങനാശ്ശേരി, ഇൻകാസ് ഒമാൻ നേതാക്കളായ റെജി കെ. തോമസ്, ബിന്ദു പാലയ്ക്കൽ, സന്തോഷ് പള്ളിക്കൽ, ജാഫർ കായംകുളം, മറിയാമ്മ തോമസ്, വിജയൻ തൃശൂർ, സിറാജ് നാറൂൺ, ഷൈനു മനക്കര, ഇ.വി. പ്രദീപ്, ഹരിലാൽ വൈക്കം, സുനിൽ ജോർജ്, മുഹമ്മദ് അലി, രാജേഷ്, ഷാനവാസ് കറുകപ്പുത്തൂർ, ദിനേശ് ബഹ്ല, ലത്തീഫ്, വിജയൻ പാലക്കാട്, അജ്മൽ, രാജേഷ് കായംകുളം, ബിനീഷ്, മോൻസി കൂടൽ എന്നിവർ നേതൃത്വം നൽകിയ ഇഫ്താർ സംഗമത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.